#murder | വളർത്തുനായ്ക്കളുടെ കുര ശല്യം, മാറ്റണം; പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു

#murder | വളർത്തുനായ്ക്കളുടെ കുര ശല്യം, മാറ്റണം; പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു
Jul 21, 2024 10:08 AM | By Athira V

ജബൽപൂർ: ( www.truevisionnews.com  )വളർത്തുനായ്ക്കളുടെ നിർത്താതെയുള്ള കുര ശല്യമുണ്ടാക്കുന്നുവെന്നും നായ്ക്കളെ മാറ്റിപാർപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ അയൽവാസികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.

മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. രംഭാരൻ ഭൂമിയ എന്നയാളെയാണ് അയൽവാസിയായ സുധ യാദവും മൂന്ന് മക്കളും ചേർന്ന് മർദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി പനഗർ പൊലീസ് സ്‌റ്റേഷൻ പരിധിക്ക് കീഴിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

വെള്ളിയാഴ്ച രാത്രി സുധായാദവിന്‍റെ വളർത്തുനായ്ക്കൾ നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് ഭൂമിയ പരാതി പറഞ്ഞത്. നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും വലിയ ഉച്ചത്തിലുള്ള കുര കാരണം വീട്ടുകാർക്ക് ശല്യമാണെന്നും കുട്ടികൾക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും ഭൂമിയ പറഞ്ഞു.

എന്നാൽ നായ്ക്കളെ മാറ്റില്ലെന്ന് സുധ യാദവ് തിരിച്ചടിച്ചു. ഇതോടെ ഇരുവരും വാക്കേറ്റമുണ്ടായി. പിന്നാലെ സുധ യാദവും മൂന്ന് മക്കളും ചേർന്ന് വടികൊണ്ട് ഭൂമിയയെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ ഭൂമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെട്ടു. സംഭവത്തിൽ ഭൂമിയയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സുധ യാദവിനെയും രണ്ട് മക്കളെയും അറസ്റ്റ് ചെയ്തു. ഒരു മകൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

#45 #years #old #man #beaten #death #after #he #objects #barking #pet #dogs #madyapradesh

Next TV

Related Stories
#murder | പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

Jan 20, 2025 04:06 PM

#murder | പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

നെഞ്ചിൽ കത്തികുത്തിയിറങ്ങിയ 17 കാരൻ അപ്പോൾ തന്നെ മരിച്ചു. കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ്...

Read More >>
#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

Jan 19, 2025 07:22 AM

#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

രണ്ടുപേരും തമ്മില്‍ 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു....

Read More >>
#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

Jan 17, 2025 02:27 PM

#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത ഫിഷിങ് ഹാർബർ പൊലീസ് എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു....

Read More >>
#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Jan 16, 2025 07:38 PM

#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ...

Read More >>
#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

Jan 15, 2025 01:22 PM

#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍...

Read More >>
Top Stories