വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ഓഡര്‍ ചെയ്യാന്‍ വിസമ്മതിച്ചു; അമ്മയെ മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ഓഡര്‍ ചെയ്യാന്‍ വിസമ്മതിച്ചു; അമ്മയെ മകന്‍ വെടിവെച്ച് കൊലപ്പെടുത്തി
Dec 2, 2022 08:47 AM | By Vyshnavy Rajan

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്യാന്‍ വിസമ്മതിച്ച അമ്മയെ വെടി വച്ച് കൊലപ്പെടുത്തി 10വയസുകാരനായ മകന്‍. അമ്മ ഗുരുതര പരിക്കേറ്റ് ആശുപത്രിലായതിന് പിന്നാലെ ആഗ്രഹിച്ച ഹെഡ്സെറ്റ് അമ്മയുടെ ആമസോണ്‍ അക്കൌണ്ടിലൂടെ തന്നെ വാങ്ങാനും പത്ത് വയസുകാരന്‍ മടിച്ചില്ല.

അമേരിക്കന്‍ നഗരമായ വിസ്കോണ്‍സിനിലെ മില്‍വാകീയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പത്ത് വയസുകാരനെ നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ജുവനൈല്‍ ഹോമിലാണ് പത്ത് വയസുകാരനുള്ളത്.

നവംബര്‍ 21 രാവിലെ ഏഴ് മണിയോടെ അമ്മയുടെ മുറിയില്‍ തോക്ക് എടുത്ത് ബേസ്മെന്‍റില്‍ തുണി അലക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് ചെന്നുവെന്നാണ് പൊലീസിനോട് പത്ത് വയസുകാരന്‍ പറഞ്ഞത്. കയ്യില്‍ തോക്ക് വച്ച് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടിയെന്നായിരുന്നു പത്ത് വയസുകാരന്‍ സംഭവത്തേക്കുറിച്ച് 26കാരിയായ സഹോദരിയോട് പറഞ്ഞത്.

സഹോദരിയാണ് പൊലീസിനെ വിളിച്ച് അമ്മയ്ക്ക് വെടിയേറ്റ വിവരം അറിയിക്കുന്നത്. എന്നാല്‍ പത്ത് വയസുകാന്‍ പറഞ്ഞതില്‍ സംശയമുണ്ടെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ഇതിലാണ് വെടി ഉതിര്‍ത്തത് അബദ്ധത്തില്‍ അല്ലെന്നും കൊല്ലപ്പെട്ട് സ്ത്രീയ്ക്ക് നേരെ ചൂണ്ടിയ ശേഷം വെടി വച്ചതാണെന്നും വ്യക്തമാവുന്നത്.

പത്ത് വയസുകാരന്‍റെ ബന്ധു കുട്ടിയെ കൂട്ടാനെത്തിയപ്പോള്‍ കുട്ടിയുടെ കൈവശം തോക്ക് വച്ചിരുന്ന ക്യാബിന്‍റെ അടക്കമുള്ള താക്കോലുകളഅ‍ കണ്ടതാണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടാകാന്‍ കാരണം.

അമ്മയുടെ മുഖത്തേക്കാണ് പത്ത് വയസുകാന്‍ വെടി വച്ചത്. അമ്മയുടെ മരണത്തിന് പിന്നാലെ അവരുടെ ആമസോണ്‍ അക്കൌണ്ടില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സൈറ്റും കുട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. പിന്നാലെ ബന്ധുവിനെ ഉപദ്രവിച്ചതോടെയാണ് കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി കുട്ടിയോട് കാര്യങ്ങള്‍ വിശദമായി ചോദിക്കുന്നത്.

ഇതോടെയാണ് ഭാവ വ്യത്യാസമൊന്നും കൂടാതെ അമ്മയുടെ നേരെ നിറ ഒഴിച്ചതാണെന്ന് കുട്ടി വിശദമാക്കിയത്. ഇതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചത്.

ആറ് മാസം മുന്‍പ് ബലൂണിനുള്ളില്‍ ഇന്ധനം നിറച്ച ശേഷം തീ കൊളുത്തി കുട്ടി വീട്ടില്‍ സ്ഫോടനം സൃഷ്ടിച്ചിരുന്നതായി ബന്ധുക്കള്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. സെമി ഓട്ടോമാറ്റിക് ആയ ഗ്ലോക്ക് 43 തോക്ക് ഉപയോഗിച്ചാണ് കുട്ടി അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

Refused to order virtual reality headset; The mother was shot and killed by her son

Next TV

Related Stories
മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം; ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Feb 6, 2023 02:01 PM

മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം; ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

അസുഖം ഭേദപ്പെടാനെന്ന് പറഞ്ഞ് 20 തവണയാണ് കുഞ്ഞിനെ പൊള്ളലേൽപിച്ചത്. കഴിഞ്ഞ ദിവസം സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ്...

Read More >>
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Feb 6, 2023 12:42 PM

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് കടന്നു....

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Feb 5, 2023 09:03 PM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

17കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തെ...

Read More >>
പതിനാറുകാരൻ  58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

Feb 5, 2023 02:21 PM

പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ പീഡിപ്പിച്ചു. സംഭവ ശേഷം ഇയാൾ മൃതദേഹം...

Read More >>
സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

Feb 5, 2023 01:12 PM

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ...

Read More >>
പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

Feb 5, 2023 12:37 PM

പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിൽ...

Read More >>
Top Stories