ബ്രഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

ബ്രഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ
Oct 2, 2021 03:49 PM | By Susmitha Surendran

വളരെ എളുപ്പത്തിൽ തയ്യാറാക്കാന്‍  കഴിയുന്ന ഒരു വിഭവമാണ് ചീസ് ബ്രഡ് ഓംലെറ്റ്. കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന ഒരു വിഭവമാണ് ഇത്. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

മുട്ട 3 എണ്ണം ചീസ് 4 പീസ് ബ്രഡ് 4 കഷ്ണം ടൊമാറ്റോ കെച്ചപ്പ് ആവശ്യത്തിന് സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്) കാപ്സിക്കം 1 എണ്ണം തക്കാളി 1 എണ്ണം കുരുമുളകുപൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാള, തക്കാളി, കാപ്സിക്കം എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഓരോ ബ്രഡിന്റെയും നടുഭാഗം ചതുരത്തിൽ മുറിച്ച് മാറ്റി വയ്ക്കുക.

ഒരു പാൻ ചൂടാക്കി ബട്ടർ ഇട്ട് കൊടുക്കുക. നന്നായി ചൂടാകുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി പാനിൽ വച്ച് കൊടുക്കുക. ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കാം. കുറച്ച് നേരം അടച്ചു വച്ച് വേവിക്കുക. ശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക.

അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കുക. മറ്റൊരു ബ്രഡ് പീസെടുത്ത് ഒരു വശത്ത് കെച്ചപ്പ് നന്നായി തേച്ചു കൊടുക്കുക. ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് മൂടി വയ്ക്കുക. ശേഷം മറിച്ചിട്ട് കൊടുക്കുക. ചീസ് ബ്രഡ് ഓംലറ്റ് തയാറായി...

Here's how to make a bread omelette

Next TV

Related Stories
 വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

Oct 17, 2021 09:51 PM

വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

കാരറ്റും ബീൻസും അരിഞ്ഞ് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കുക. ഇതു മാവുമായി ചേർത്തിളക്കി ദോശ ചുട്ടെടുക്കാം....

Read More >>
പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

Oct 17, 2021 09:22 PM

പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തി പരിചയപ്പെട്ടാലോ...ഓട്‌സ്, ഈന്തപ്പഴം, പാൽ, സപ്പോർട്ട എന്നിവയാണ് ഇതിലെ പ്രധാന...

Read More >>
ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

Oct 16, 2021 05:54 PM

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില 1000...

Read More >>
 നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

Oct 14, 2021 08:22 PM

നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് നവരാത്രി സ്പെഷൽ പായസം. കുട്ടികള്‍ക്കും അതുപോലെ മുതിന്നവര്‍ക്കും ഒരുപോലെ...

Read More >>
നാലുമണി ചായക്കൊപ്പം വെറൈറ്റി ചിക്കന്‍ കീമ ബ്രെഡ് റോള്‍ ആയാലോ .....

Oct 13, 2021 04:47 PM

നാലുമണി ചായക്കൊപ്പം വെറൈറ്റി ചിക്കന്‍ കീമ ബ്രെഡ് റോള്‍ ആയാലോ .....

ബ്രെഡിനുള്ളിൽ ഉരുളകിഴങ്ങ് നിറച്ച റോളും ചിക്കൻ റോളും ഒരു പക്ഷേ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. ചിക്കൻ കീമ നിറച്ച രുചികരമായ വെറൈറ്റി ബ്രെഡ് റോൾ...

Read More >>
മാതളനാരങ്ങയും പാലും പഴവും ചേർത്ത് ഒരു കിടിലൻ ഷേക്ക്

Oct 12, 2021 05:37 PM

മാതളനാരങ്ങയും പാലും പഴവും ചേർത്ത് ഒരു കിടിലൻ ഷേക്ക്

വിളർച്ച തടയാനും മാതള നാരങ്ങ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സ് രക്തസമ്മര്‍ദം കുറയ്ക്കാന്‍...

Read More >>
Top Stories