മനുഷ്യ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സെക്സ്. പലപ്പോഴും സെക്സിനെ കുറിച്ചുള്ള അപര്യാപ്തമായ അറിവ് പങ്കാളികള്‍ക്കിടയില്‍ വലിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

പുരുഷന്മാരിലെ സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് പല പുരുഷന്മാരേയും മാനസികമായി തളർത്തുന്ന ഒന്നു കൂടിയാകും. സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് ഊർജക്കുറവ്, ഉദ്ധാരണ പ്രശ്‌നങ്ങൾ എന്നിവയിലേയ്ക്കു് നയിക്കാം. സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ഉറക്കം
സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ ഉറക്കം പ്രധാനപങ്കാണ് വഹിക്കുന്നത്. ലിബിഡോയെ ബാധിക്കുന്ന ജീവിതശൈലി ഘടകമാണ് ഉറക്കം. ലൈംഗികതയുമായി ബന്ധപ്പെട്ട ചില ഹോർമോണുകൾ എപ്പോൾ പുറപ്പെടുവിക്കണമെന്ന് നിർണ്ണയിക്കാൻ ഉറക്ക രീതികൾ ശരീരത്തെ സഹായിക്കും.
സമ്മർദ്ദവും ഉത്കണ്ഠയും ലൈംഗിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പുരുഷന്മാർ അവരുടെ ബീജത്തിന്റെ ഗുണനിലവാരത്തിലും സെക്സ് ലെെഫ് മെച്ചപ്പെടുത്തുന്നതിനും ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഭക്ഷണക്രമം
കൊഴുപ്പടങ്ങിയ അടങ്ങിയ ഭക്ഷണക്രമം ഓക്‌സിഡേറ്റീവ് സ്ട്രെസ്, ബീജ ഉൽപ്പാദനത്തിലും ഗുണമേന്മയിലും പ്രതികൂല സ്വാധീനം ചെലുത്തും. ആന്റിഓക്‌സിഡന്റുകൾ ബീജത്തിന്റെ ആരോഗ്യം കൂട്ടാൻ സഹായിക്കും. ഇലക്കറികൾ, സരസഫലങ്ങൾ, സിട്രസ് പഴങ്ങൾ, ഒലിവ്, തക്കാളി തുടങ്ങിയ ഭക്ഷണങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
കൊഴുപ്പടങ്ങിയ അടങ്ങിയ ഭക്ഷണക്രമം ഓക്‌സിഡേറ്റീവ് സ്ട്രെസ്, ബീജ ഉൽപ്പാദനത്തിലും ഗുണമേന്മയിലും പ്രതികൂല സ്വാധീനം ചെലുത്തും. ആന്റിഓക്‌സിഡന്റുകൾ ബീജത്തിന്റെ ആരോഗ്യം കൂട്ടാൻ സഹായിക്കും. ഇലക്കറികൾ, സരസഫലങ്ങൾ, സിട്രസ് പഴങ്ങൾ, ഒലിവ്, തക്കാളി തുടങ്ങിയ ഭക്ഷണങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. ദിവസം 15 മിനിറ്റ് നന്നായി വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുക. ഇത് ലൈംഗിക ശേഷി വർധിപ്പിക്കും.
മദ്യം
മദ്യം പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ നേരിട്ട് ബാധിക്കുന്നു. ഇത് ലിബിഡോ കുറയ്ക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു.
Things to consider to improve sex life