ലക്നൗ : മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്തതിന് ഉത്തര്‍പ്രദേശ് ബദൗണിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 15 ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാർത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോയും ചിത്രങ്ങളും കാണിച്ചുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (സിറ്റി) അമിത് കിഷോര്‍ ശ്രീവാസ്തവ പറഞ്ഞു.
പരാതിയെത്തുടര്‍ന്ന്, സാര്‍ കോട്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ പ്രിന്‍സിപലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും വിഷയം അന്വേഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
'സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ആദ്യം മൗനം പാലിച്ചെന്നും ശനിയാഴ്ച മാത്രമാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും തുടര്‍ന്ന് അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു', ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കൊല്ലം : പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന്‍ മകന്‍ അനു മോഹന്‍ എന്ന 28-കാരണാണ് പിടിയിലായത്.
വെള്ളിയാഴ്ച വെെകുന്നേരം നാലിന് പുനലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണിയാറില്‍ ആണ് കേസിനാസ്പദമായ സംഭവം. കുറച്ചു നാളായി അയല്‍വാസിയായ യുവതിയെ ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു.
ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് അക്രമത്തിന് കാരണമായത്. യുവതിയുടെ വീട്ടിലേക്കെത്തിയ അനു യുവതിയെയും ബന്ധുക്കളെയും ഉപദ്രവിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ അയല്‍വാസികളെയും ഇയാള്‍ കല്ലുവച്ച് തലയില്‍ ഇടിച്ചു. ഇയാളെ പിന്നീട് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Class 3 student shown obscene video; Case against school principal