രാജസ്ഥാന് : രാജസ്ഥാനിൽ 45 കാരിയെ ബന്ദിയാക്കി കൂട്ട ബലാത്സംഗം ചെയ്തു.ഒരു മാസത്തിലധികം ഇവരെ ബന്ദിയാക്കി. തോക്ക് ചൂണ്ടിയാണ് ഹരിയാനയിൽ നിന്ന് 45 കാരിയെ തട്ടിക്കൊണ്ടുപോയത്. യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ചിത്രീകരിച്ച് പ്രതികൾ പണം തട്ടി. സംഭവത്തിൽ ഹരിയാന പൊലീസ് കേസെടുത്തു.
ജൂലായ് 27 ന് കാലിത്തീറ്റ ശേഖരിക്കാൻ വയലിലേക്ക് പോയപ്പോൾ മൂന്ന് പേർ കാറിൽ വന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ കുടുംബം പ്രതികൾക്ക് മൂന്ന് ലക്ഷം രൂപ നൽകിയതിനെ തുടർന്ന് സെപ്റ്റംബർ ഒന്നിന് തന്നെ മോചിപ്പിച്ചതായും യുവതി പറഞ്ഞു.
ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു
ലഖ്നൗ : ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു. സിതാപൂരിൽ ആണ് സംഭവം. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാത്ത തോക്കാണ് ഉപയോഗിച്ചതെന്നും കുട്ടി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ സഹപഠികളുമയി വിദ്യാർത്ഥി വഴക്കിട്ടപ്പോൾ പ്രിൻസിപ്പൽ ഇടപെട്ടിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും എഎസ്പി സൗത്ത് എൻപി സിംഗ് പറഞ്ഞു.
45-year-old woman held captive and gang-raped in Rajasthan; Police registered a case