ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം
Advertisement
Sep 21, 2022 02:23 PM | By Vyshnavy Rajan

രാജ്യാന്തര ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ താരമെന്ന റെക്കോർഡുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലാണ് റിസ്വാൻ റെക്കോർഡ് സ്ഥാപിച്ചത്.

Advertisement

മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 52 ഇന്നിംഗ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് റിസ്വാൻ.

അസമും 52 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റെക്കോർഡാണ് ഇരുവരും മറികടന്നത്. മത്സരത്തിൽ പാകിസ്താൻ പരാജയപ്പെട്ടിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം 4 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. മുഹമ്മദ് റിസ്വാൻ (68) പാകിസ്താൻ്റെ ടോപ്പ് സ്കോററായപ്പോൾ അലക്സ് ഹെയിൽസ് (53) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.

പാകിസ്താൻ്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലുക്ക് വുഡ് ആണ് കളിയിലെ താരം. മികച്ച തുടക്കമാണ് പാകിസ്താനു ലഭിച്ചത്. ഓപ്പണിംഗിലെ മെല്ലെപ്പോക്കുകളുടെ പേരിൽ ഏറെ വിമർശനം നേരിട്ടിരുന്ന ബാബർ അസമും മുഹമ്മദ് റിസ്വാനും തുടക്കം മുതൽ ആക്രമിച്ചുകളിച്ചതോടെ സ്കോർ ഉയർന്നു.

പവർ പ്ലേയിൽ 51 റൺസ് കൂട്ടിച്ചേർത്ത സഖ്യം 85 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. ഇതിനിടെ 32 പന്തുകളിൽ റിസ്വാൻ ഫിഫ്റ്റിയടിച്ചു. തൊട്ടടുത്ത ഓവറിൽ സഖ്യം വേർപിരിഞ്ഞു. 24 പന്തുകളിൽ 31 റൺസെടുത്ത അസമിനെ 10ആം ഓവറിൽ ആദിൽ റഷീദ് മടക്കി.

Pakistan player with the record of fastest to complete 2000 runs in T20

Next TV

Related Stories
സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

Sep 24, 2022 09:56 PM

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ...

Read More >>
ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ

Sep 19, 2022 07:48 PM

ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ

ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ...

Read More >>
മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

Sep 13, 2022 01:48 PM

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

മലയാളി താരം പി.യു ചിത്ര...

Read More >>
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

Sep 12, 2022 10:39 PM

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ...

Read More >>
ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക

Sep 12, 2022 06:23 AM

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി...

Read More >>
ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര

Sep 9, 2022 07:26 AM

ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര

ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ്...

Read More >>
Top Stories