#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും
Apr 18, 2024 01:01 PM | By VIPIN P V

മുംബൈ: (truevisionnews.com) ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ - വിരാട് കോലി സഖ്യം ഓപ്പണ്‍ ചെയ്‌തേക്കും. യുവതാാരങ്ങള്‍ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത സഹാചര്യത്തിലാണ് പുതിയ നീക്കം.

ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പ്രധാന കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ ചര്‍ച്ചയില്‍ കാര്യങ്ങള്‍ക്ക് തീരുമാനമായെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുന്ന കോലിക്ക് നൂറില്‍ നൂറ് മാര്‍ക്കാണ് ബിസിസിഐ നല്‍കുന്നത്.

ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പടെ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 361 റണ്‍സാണ് കോലി ഇതുവരെ നേടിയത്. സ്‌ട്രൈക്ക് റേറ്റും മെച്ചം.

ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും കോലി തന്നെ. ഇന്ത്യന്‍ ടീമില്‍ മൂന്നാം സ്ഥാനത്ത് കളിക്കുന്ന ഓപ്പണാറായി മാറുമ്പോഴും ഇതേ പ്രകടനം തുടരുമെന്നാണ് വിലയിരുത്തല്‍.

കോലിയെ ഓപ്പണറായി കളിപ്പിക്കാനുള്ള മറ്റൊരു കാരണം യശസ്വി ജയസ്വാളിന്റെ ഫോമാണ്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മോശം പ്രകടനമാണ് ഇതുവരെ താരം പുറത്തെടുത്തത്.

രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന റിയാന്‍ പരാഗിനേയും ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും. കോലിയും രോഹിത്തും ഓപ്പണറാവുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ ബാക്ക് അപ്പ് ഓപ്പണാക്കാനാണ് തീരുമാനം.

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്. ഇതില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സഞ്ജു ഏറെ മുന്നിലാണ്.

സഞ്ജു ടീമിലെത്തുകയാണെങ്കില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കും. ഫിനിഷറായും താരത്തെ കളിപ്പിക്കാം. ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുക്കുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടന്നു.

ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദിക്കിനെ ലോകകപ്പ് ടീമിലെടുത്താല്‍ മതി എന്നാണ് മൂവരും ധാരണയിലെത്തിയിരിക്കുന്നത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ഇലവന്‍: വിരാട് കോലി, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് / റിങ്കു സിംഗ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ / ശിവം ദുബെ, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്.

#Sanju #WorldCupteam? #Kohli #opener; #Dravid, #Agarkar #Rohit #discuss #things

Next TV

Related Stories
#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഡി ഗുകേഷിന്‌ നിർണായക ജയം

Dec 8, 2024 07:25 PM

#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഡി ഗുകേഷിന്‌ നിർണായക ജയം

പതിനൊന്നാം റൗണ്ടിലാണ് എതിരാളി ഡിങ് ലിറനെ തോൽപ്പിച്ചത്....

Read More >>
#INDvsAUS | അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസിസ് ജയം പത്ത് വിക്കറ്റിന്, പരമ്പരയിൽ  ഒപ്പത്തിനൊപ്പം

Dec 8, 2024 11:30 AM

#INDvsAUS | അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസിസ് ജയം പത്ത് വിക്കറ്റിന്, പരമ്പരയിൽ ഒപ്പത്തിനൊപ്പം

ആദ്യ ഇന്നിങ്സില്‍ 180ന് പുറത്തായിരുന്നു ഇന്ത്യ. ഡിസംബർ പതിനാല് മുതൽ മെൽബണിലാണ് മൂന്നാം...

Read More >>
#Isl | ഛേത്രിക്ക് ഹാട്രിക്; പൊരുതിക്കളിച്ചിട്ടും ബംഗ്ലൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ്

Dec 7, 2024 11:28 PM

#Isl | ഛേത്രിക്ക് ഹാട്രിക്; പൊരുതിക്കളിച്ചിട്ടും ബംഗ്ലൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ്

ബംഗളൂരു എഫ്സിയോട് സീസണിലെ രണ്ടാം പരാജയവും ഏറ്റുവാങ്ങി കേരള...

Read More >>
#ILeague | ഐ ​ലീ​ഗ്: ഗോ​കു​ലം കേ​ര​ള​ക്ക് തോ​ൽ​വി

Dec 7, 2024 11:12 PM

#ILeague | ഐ ​ലീ​ഗ്: ഗോ​കു​ലം കേ​ര​ള​ക്ക് തോ​ൽ​വി

ഐ ​ലീ​ഗി​ലെ ര​ണ്ടാം ഹോം ​മാ​ച്ചി​ൽ ഗോ​കു​ലം കേ​ര​ള​ക്ക്...

Read More >>
#Islfootball | ഐ എസ് എലിൽ  200-ാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന്  ബംഗളുരുവിനെതിരെ

Dec 7, 2024 03:09 PM

#Islfootball | ഐ എസ് എലിൽ 200-ാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ്...

Read More >>
Top Stories