ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവുമെന്ന റിപ്പോര്‍ട്ട്; വ്യക്തത വരുത്തി സൗരവ് ഗാംഗുലി

ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവുമെന്ന റിപ്പോര്‍ട്ട്; വ്യക്തത വരുത്തി സൗരവ് ഗാംഗുലി
Oct 23, 2021 09:08 AM | By Vyshnavy Rajan

ന്യൂഡല്‍ഹി : ഇന്ത്യയുടെ മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പ്രധാന പരിശീലകനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു.

ടി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. “ദ്രാവിഡ് പരിശീലകനാവുന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും.

ഇപ്പോൾ അദ്ദേഹം എൻസിഎ പരിശീലകനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ എൻസിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി മുൻപ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു. ആ സ്ഥിതിയിൽ മാറ്റം വന്നിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം. തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാം.”- ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ ഇതിഹാസ താരം ദ്രാവിഡ് സമ്മതമറിയിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. രവി ശാസ്‌ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് -ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.

ഇന്ത്യൻ പരിശീലകനാവാൻ രാഹുൽ ദ്രാവിഡിന് ബിസിസിഐ നൽകുന്ന ശമ്പളം 10 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ വന്നു. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു.

ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു. ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കുക. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരുമെന്നായിരുന്നു റിപ്പോർട്ട്.

Report that Dravid will be the coach of the Indian team; Sourav Ganguly clarified

Next TV

Related Stories
#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

Apr 25, 2024 03:22 PM

#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല്...

Read More >>
#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

Apr 25, 2024 12:29 PM

#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല്...

Read More >>
#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

Apr 24, 2024 05:07 PM

#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

റണ്‍വേട്ടയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ഇതുവരെ ജയിച്ചത്. ചെന്നൈയോട് തോറ്റ്...

Read More >>
#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

Apr 19, 2024 10:31 PM

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ്...

Read More >>
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
Top Stories