ഹെൽത്തിയായൊരു തക്കാളി സൂപ്പ് തയ്യാറാക്കാം...

ഹെൽത്തിയായൊരു തക്കാളി സൂപ്പ് തയ്യാറാക്കാം...
Aug 28, 2022 07:30 PM | By Kavya N

സൂപ്പ് പൊതുവെ ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. ചുമ, ജലദോഷം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് സൂപ്പുകൾ. ചിക്കനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമയും ജലദോഷവും കുറയ്ക്കുന്നതിന് സഹായിക്കും. തക്കാളി കൊണ്ട് എളുപ്പത്തിലൊരു സൂപ്പ് തയ്യാറാക്കിയാലോ.

വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തിയായൊരു തക്കാളി സൂപ്പ് തയ്യാറാക്കാം.

വേണ്ട ചേരുവകൾ... തക്കാളി 3 എണ്ണം ബട്ടർ 2 ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പ് 2 ടേബിൾസ്പൂൺ പഞ്ചസാര 1/2 ടീസ്പൂൺ കുരുമുളക് പൊടി 1/2 ടേബിൾസ്പൂൺ കോൺ ഫ്ലോർ 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം... ആദ്യം തക്കാളി കഷ്ണങ്ങളായി മുറിച്ച് രണ്ട് കപ്പ് വെള്ളത്തിൽ വേവിക്കുക. തണുത്ത ശേഷം മിക്സിയിൽ ഒന്ന് അടിച്ചു അരിച്ചെടുക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത് കോൺ ഫ്ലോർ ഇട്ടു മൂപ്പിക്കുക. അരിച്ചെടുത്ത തക്കാളി പൾപ്പ് ചേർക്കുക.

ഇതിലേക്ക് കെച്ചപ്,പഞ്ചസാര,കുരുമുളക് പൊടി, ഉപ്പു ചേർക്കുക. കുറുകി വരുമ്പോൾ ഓഫ് ചെയ്യുക. ശേഷം ഇതിലേക്ക് ബ്രെഡ് ക്രമ്സ്, മല്ലിയില എന്നിവ ചേർത്ത് വിളമ്പുക.

Let's prepare a healthy tomato soup...

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
Top Stories