ഉപയോക്താക്കളുടെ ഡേറ്റ അനുമതിയില്ലാതെ ചോർത്തി; സ്‌നാപ്പിന് 279.01 കോടി പിഴ

ഉപയോക്താക്കളുടെ ഡേറ്റ അനുമതിയില്ലാതെ ചോർത്തി; സ്‌നാപ്പിന് 279.01 കോടി പിഴ
Aug 26, 2022 01:23 PM | By Vyshnavy Rajan

പയോക്താക്കളുടെ ഡേറ്റ അനുമതിയില്ലാതെ ചോർത്തിയതിന് സ്‌നാപ്പിന് പിഴചുമത്തി. സ്‌നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്‌നാപ്പിന് 3.5 കോടി ഡോളര്‍ അതായത് ഏകദേശം 279.01 കോടി രൂപയാണ് ഡേറ്റ ചോർത്തിയതിന് പിഴയായി ചുമത്തിയിരിക്കുന്നത്.

സ്‌നാപ്ചാറ്റിന്റെ ഫിൽട്ടറുകളും ലെൻസുകളും ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്‌ട് (BIPA) ലംഘിച്ചുവെന്നാണ് കേസ്.

കമ്പനി ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് ഡേറ്റ ശേഖരിച്ചിട്ടുണ്ടെന്ന് ചിക്കാഗോ ട്രിബ്യൂൺ കണ്ടെത്തുകയും യുഎസിലെ ഇല്ലിനോയിസ് സ്റ്റേറ്റിൽ 3.5 കോടി ഡോളർ നൽകാമെന്ന് സ്നാപ് സമ്മതിക്കുകയും ചെയ്തു.

2015 നവംബർ 17 മുതൽ ഇതുവരെ സ്നാപ്പിന്റെ ലെൻസുകളും ഫിൽട്ടറുകളും ഉപയോഗിച്ചവരുടെ ഡേറ്റയാണ് ശേഖരിച്ചിരിക്കുന്നത്. 58 മുതൽ 117 ഡോളർ വരെ സ്നാപ് ഓരോ വ്യക്തിക്കും നഷ്ടപ്പരിഹാരം നൽകേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇല്ലിനോയിസ് സ്റ്റേറ്റിലെ നിയമപ്രകാരം ബയോമെട്രിക് ഡേറ്റ എന്തിനാണ് ശേഖരിക്കുന്നതെന്നും അത് എത്രകാലം സൂക്ഷിക്കുമെന്നും കമ്പനികൾ രേഖാമൂലം അറിയിക്കണം. എന്നാൽ കമ്പനി ഈ നിയമം പാലിച്ചിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചൈനീസ് വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനോടും 9.2 കോടി രൂപ പിഴ നൽകാൻ ഇല്ലിനോയിസിലെ ഫെഡറൽ ജഡ്ജി ചൊവ്വാഴ്ച വിധിച്ചിരുന്നു.

ടിക്ടോക്ക് ഫെഡറൽ നിയമവും ഇല്ലിനോയിസിന്റെ ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്ടും ലംഘിച്ചുവെന്നതാണ് കേസ്. ഇതിനുമുമ്പ് ഇത്തരം ആരോപണത്തിൽ ഫെയ്സ്ബുക്കും 65 കോടി ഡോളർ പിഴ നൽകാൻ സമ്മതിച്ചിരുന്നു.

Users' data leaked without permission; 279.01 crore fine for Snap

Next TV

Related Stories
ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

Nov 25, 2022 08:31 AM

ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോൺ കമ്പനി വ്യക്തമാക്കി....

Read More >>
ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

Nov 15, 2022 11:51 AM

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്...

Read More >>
വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

Nov 12, 2022 09:32 PM

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച്...

Read More >>
ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

Nov 4, 2022 07:42 PM

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം...

Read More >>
ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

Oct 31, 2022 11:16 PM

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക...

Read More >>
സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

Oct 28, 2022 03:57 PM

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്...

Read More >>
Top Stories