#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്
Apr 8, 2024 07:53 PM | By Athira V

( www.truevisionnews.com ) ബോട്ട് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി ഫോർബ്സ് ഇന്ത്യയുടെ റിപ്പോർട്ട്. 75 ലക്ഷം ഉപഭോക്താക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2 ജിബിയോളം വരുന്ന ഡാറ്റയാണ് ചോര്‍ത്തിയത്. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, കസ്റ്റമര്‍ ഐഡി ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വില്‍പനയ്ക്കുള്ളത്.

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഏപ്രില്‍ അഞ്ചിനാണ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടത്.

'ഷോപ്പിഫൈ ഗയ്' എന്ന ഹാക്കറാണ് ഡാറ്റ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെച്ചത്. ഇത്തരം ഡാറ്റ ഉപയോഗിച്ചാണ് ബാങ്കിങ് തട്ടിപ്പുകാരും മാര്‍ക്കറ്റിങ് കമ്പനികളും ഫോൺ വഴിയും ഇ-മെയില്‍ വഴിയുമെല്ലാം ആളുകളെ ബന്ധപ്പെടുന്നത്.

സാമ്പത്തിക തട്ടിപ്പ്, ഫിഷിങ് തട്ടിപ്പ്, ഐഡന്റിറ്റി തെഫ്റ്റ് തുടങ്ങിയ ഭീഷണികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാൽ വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബോട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും ജനപ്രിയമായ ഈ ബ്രാൻഡ് 2016-ലാണ് തുടക്കമിട്ടത്. റിയാലിറ്റി ഷോ ആയ ഷാര്‍ക്ക് ടാങ്കിലെ ജഡ്ജായ അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്നാണ് കമ്പനി തുടങ്ങിയത്.


#boat #data #breach

Next TV

Related Stories
#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

Apr 28, 2024 02:49 PM

#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം...

Read More >>
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
Top Stories