അവിഹിതബന്ധമുണ്ടെന്ന സംശയം; ഭര്‍ത്താവിന് ആക്രമിച്ച് ഭാര്യ

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭര്‍ത്താവിന് ആക്രമിച്ച് ഭാര്യ
Advertisement
Aug 18, 2022 03:08 PM | By Vyshnavy Rajan

ചെന്നൈ : അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിന് ആക്രമിച്ച് ഭാര്യ. 29കാരിയായ സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ഭര്‍ത്താവ് ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം.

Advertisement

ശ്രീപെരുമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പർവൈസറായ എൽ തങ്കരാജിന്റെ (32) സ്വകാര്യ ഭാഗങ്ങളിൽ 50% പൊള്ളലേറ്റിട്ടുണ്ട്. സര്‍ക്കാര്‍ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ പരിചരണത്തിനായി വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കാവേരിപക്കം പൊലീസ് തങ്കരാജിന്റെ ഭാര്യ ടി പ്രിയയെ (29) അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ കാവേരിപക്കത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഏഴ് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്. ഭര്‍ത്താവ് വിശ്വാസ വഞ്ചന കാണിക്കുന്നുവെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നിരന്തരം വഴക്ക് കൂടിയിരുന്നു. ഇത്തരമൊരു തർക്കത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ ഉറങ്ങാൻ കിടന്നതായിരുന്നു തങ്കരാജ്.

ദേഷ്യം സഹിക്കാനാകാതെ പ്രിയ ബാത്ത്റൂമിൽ നിന്ന് ഒരു ബക്കറ്റിൽ ചൂടുവെള്ളവുമായി വന്ന് ഭർത്താവ് തങ്കരാജ് ഉറങ്ങുമ്പോൾ അയാളുടെ സ്വകാര്യ ഭാഗത്ത് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ തങ്കരാജ് സഹായത്തിനായി നിലവിളിച്ചു. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാര്‍ ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Suspicion of an affair; Wife attacked her husband

Next TV

Related Stories
കോഴിക്കോട്  ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം; മകന്റെ മൊഴി നിർണായകമായി

Oct 6, 2022 02:06 PM

കോഴിക്കോട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം; മകന്റെ മൊഴി നിർണായകമായി

കോഴിക്കോട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം; മകന്റെ മൊഴി നിർണായകമായി...

Read More >>
 പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

Oct 5, 2022 03:52 PM

പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ...

Read More >>
കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

Oct 5, 2022 10:23 AM

കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന്...

Read More >>
പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ

Oct 4, 2022 05:48 PM

പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ

പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട...

Read More >>
കോയമ്പത്തൂർ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​ കുത്തിക്കൊന്നു

Oct 3, 2022 11:27 PM

കോയമ്പത്തൂർ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​ കുത്തിക്കൊന്നു

കോയമ്പത്തൂർ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​...

Read More >>
പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

Oct 3, 2022 11:04 PM

പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ...

Read More >>
Top Stories