ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...
Aug 7, 2022 03:19 PM | By Kavya N

ഉരുളക്കിഴങ്ങ് വെച്ച് ഒരു അടിപൊളി സ്‌നാക്‌സ് ഉണ്ടാക്കിയാലോ...ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ . പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ബ്രഡ്- ഉരുളക്കിഴങ്ങ് എന്നിവയാണിതിന്‍റെ പ്രധാന ചേരുവകള്‍. ഇവയ്ക്ക് പുറമെ ചീസ്, ഗ്രീൻ പീസ് എന്നിവയാണ് പ്രധാന ചേരുവകളായി വരുന്നത്. സ്നാക്സ് തയ്യാറാക്കാനായി സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ്, എണ്ണ എന്നിവയും വേണം. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. വളരെ എളുപ്പത്തില്‍ തന്നെ ചെയ്തെടുക്കാവുന്നൊരു സ്നാക്ക് ആണിത്.

ആദ്യം ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കണം. ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ്, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഗ്രേറ്റ് ചെയ്ത ഇഞ്ചി ( ആവശ്യത്തിന്), മല്ലിയില മസാലപ്പൊടികള്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇതൊരു മാവ് പരുവത്തിലാണ് ആക്കിയെടുക്കേണ്ടത്. ഇനി ബ്രഡ്, അരികുകള്‍ മാറ്റിയ ശേഷം അതിലേക്ക് അല്‍പം ചീസ് വിതറിക്കൊടുക്കാം.

ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മാവ് അല്‍പം നീളത്തില്‍ ഉരുട്ടിയെടുത്ത് ബ്രഡിലേക്ക് വച്ച് പൊതിഞ്ഞെടുക്കുക. ഇനിയിത് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കണം. രുചികരമായ ഉരുളക്കിഴങ്ങ് ബ്രഡ് റോള്‍ തയ്യാര്‍. നല്ലൊരു ഡിപ് കൂടിയുണ്ടെങ്കില്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് ഇത് ഇഷ്ടപ്പെടും. ചീസും ഉരുളക്കിഴങ്ങും മസാലയുമെല്ലാം ആകുമ്പോള്‍ അത് കുട്ടികളുടെ രുചിമുകുളങ്ങള്‍ക്ക് ഏറെ അനുയോജ്യമായിരിക്കും.

How about making potato-bread roll...

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
Top Stories