അമിതമായി മദ്യപിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; പ്രായമേറുമെന്ന് പുതിയ പഠനം പുറത്ത്

അമിതമായി മദ്യപിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; പ്രായമേറുമെന്ന് പുതിയ പഠനം പുറത്ത്
Jul 28, 2022 03:44 PM | By Vyshnavy Rajan

മിതമായി മദ്യപിക്കുന്നവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ പ്രായമാകുന്നുവെന്ന കണ്ടെത്തലുമായി പുതിയ പഠനം. ആഴ്ചയില്‍ അഞ്ച് ഗ്ലാസില്‍ കൂടുതല്‍ വൈന്‍ കഴിക്കുന്നവരുടെ ജൈവ ഘടികാരം മറ്റുള്ളവരേക്കാള്‍ വേഗത്തിലാകുന്നുവെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.

അമിതമായി മദ്യപിക്കുന്നവരുടെ ബയോളജിക്കല്‍ ഏജ് മറ്റുള്ളവരേക്കാള്‍ ആറ് വയസോളം കൂടുതലാകുമെന്നാണ് ഗവേഷണം കണ്ടെത്തിയത്. ഡോ അന്യ ടോപിവാലയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണത്തിലെ വിവരങ്ങള്‍ മോളിക്യുലാര്‍ സൈക്യാട്രി ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്.

ബ്രിട്ടണില്‍ നിന്നുള്ള 245000 ആളുകളുടെ ആരോഗ്യവിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പഠനം നടന്നത്. വളരെ ശ്രദ്ധേയമായ കണ്ടെത്തലുകളാണ് ഈ ഡാറ്റയെ വിശകലനം ചെയ്യുന്നതിലൂടെ ഗവേഷകസംഘത്തിന് ലഭിച്ചത്.

ആഴ്ചയില്‍ 17 യൂണിറ്റിലധികം മദ്യം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ടെലോമിയറുകള്‍ കുറവാണെന്ന് സംഘം കണ്ടെത്തി. ക്രോമസോമുകളുടെ അറ്റത്ത് കാണപ്പെടുന്ന ബയോളജിക്കല്‍ ക്യാപ്പുകളാണ് ടെലോമറുകള്‍. ഇവയാണ് കേടുപാടുകളില്‍ നിന്നും ഡിഎന്‍എയെ സംരക്ഷിക്കുന്നത്.

പ്രായമാകുന്നവരില്‍ ടെലോമെറുകള്‍ കുറഞ്ഞുവരാറുണ്ട്. ടെലോമെറുകള്‍ വളരെ വേഗത്തില്‍ ചുരുങ്ങിവരുന്നത് അല്‍ഷിമേഴ്‌സ്, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, പ്രമേഹം എന്നിവ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു.

എന്നാല്‍ ആഴ്ചയില്‍ 17 യൂണിറ്റില്‍ കുറവ് മദ്യം ഉള്ളില്‍ ചെല്ലുന്നവരില്‍ ഈ അവസ്ഥ കണ്ടെത്താന്‍ പഠനസംഘത്തിന് കഴിഞ്ഞിട്ടില്ല. അഞ്ച് ഗ്ലാസ് വൈന്‍ 17 യൂണിറ്റിന് തുല്യമാണ്. പഠനസംഘം നിരീക്ഷിച്ച ഗ്രൂപ്പിലെ ആളുകളുടെ ശരാശരി പ്രായം 57 വയസായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും നന്നായി മദ്യപിക്കുന്നവരായിരുന്നു. മൂന്ന് ശതമാനം പേരാണ് മദ്യപിക്കാത്തവരായി ഉണ്ടായിരുന്നത്.

For the special attention of heavy drinkers; A new study is out that aging

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories