പിതാവിനെയും സഹോദരനേയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പിതാവിനെയും സഹോദരനേയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Jun 23, 2022 10:43 PM | By Vyshnavy Rajan

ത്തർപ്രദേശിൽ പിതാവിനെയും സഹോദരനേയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പിതാവായ ശിവനാരായണൻ (70), സഹോദരൻ മനീഷ് സിങ് (30) എന്നിവരെ കൊലപ്പെടുത്തിയ മനോജ്കുമാർ സിങ് (45) ആണ് പിടിയിലായത്.

അസംഗഢ് ജില്ലയിലെ കപ്തൻഗഞ്ച് മേഖലയിലെ ധന്ധാരി ഗ്രാമത്തിലാണ് സംഭവം. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.സംഭവദിവസം, പിതാവായ ശിവനാരായണനോട് സ്വത്തുവിവരങ്ങളും കൃഷിയിൽനിന്ന് ലഭിച്ച പണവും മനോജ് ചോദിച്ചറിഞ്ഞു.

സംസാരം പിന്നീട് വാക്കേറ്റവും തർക്കവുമായി. ശിവനാരായണനും മനോജും തമ്മിൽ തർക്കം രൂക്ഷമായപ്പോൾ സഹോദരനായ മനീഷും സ്ഥലത്തെത്തി. പ്രകോപിതനായ മനോജ് തന്റെ ലൈസൻസുള്ള തോക്ക് എടുത്ത് പിതാവിനെ ആദ്യം വെടിവെച്ചു. ശിവനാരായണൻ വെടിയേറ്റ് നിലത്തുവീണപ്പോൾ സഹോദരൻ മനീഷിന് നേരെയും മനോജ് കുമാർ വെടിയുതിർത്തു.

വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ മനോജിന്‍റെ അമ്മായി അവധ്‌രാജിയെ (65) വടികൊണ്ട് അടിച്ച് വീഴ്ത്തി ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. ഏതാനും മണിക്കൂറുകൾക്ക് ശേഷം തോക്കുമായി മനോജ് കപ്തൻഗഞ്ച് സ്റ്റേഷനിൽ കീഴടങ്ങിയതായി പൊലീസ് പറഞ്ഞു.

നോജിനെ അറസ്‌റ്റ് ചെയ്‌തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അസംഗഢ് സർക്കിൾ ഇൻസ്പെക്ടർ ലാൽത പ്രസാദ് പറഞ്ഞു.മനീഷിനെ അവധ്‌രാജി ദത്തെടുത്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി കപ്‌ടൻഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിരമിക്കലിന് ശേഷം നാട്ടിലെത്തിയ മനോജ്, സ്വത്ത് വിഹിതം മനീഷിന് നൽകരുതെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്വത്തിന്‍റെ പങ്ക് മനീഷിന് നൽകുന്നതിൽ ശിവനാരായണൻ ഉറച്ചുനിന്നു. ഇതോടെയാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Former Army officer arrested for shooting father and brother

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories