ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരമാരംഭിച്ചു

ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരമാരംഭിച്ചു
Oct 13, 2021 09:09 PM | By Susmitha Surendran

ജറുസലെം: ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരമാരംഭിച്ചു. കഴിഞ്ഞ മാസം ഗില്‍ബോവ ജയിലിലുണ്ടായ തടവുചാട്ടത്തെ തുടര്‍ന്ന്, ഇസ്രായേല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിലും പീഡനങ്ങളിലും പ്രതിഷേധിച്ചാണ് നിരാഹാര സമരമെന്ന് ഫലസതീന്‍ സംഘടന അറിയിച്ചു.

വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍നിന്നാണ് ആറു ഫലസ്തീന്‍ തടവുകാര്‍ കഴിഞ്ഞ മാസം തടവുചാടിയത്. വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതായിരുന്നു തടവുകാര്‍. ഒരു സെല്ലില്‍ ഒരുമിച്ച് കൂടിയ തടവുകാര്‍ ബാത്ത്റൂമില്‍നിന്നും പുറത്തേക്ക് തുരങ്കം നിര്‍മിച്ചാണ് രക്ഷപ്പെട്ടത്.അതീവസുരക്ഷയുണ്ടെന്ന് കരുതുന്ന ഇസ്രായേലി ജയിലില്‍നിന്നുള്ള ഇവരുടെ ജയില്‍ ചാട്ടം ഫലസ്തീന്‍ ജനത ആഘോഷമായതാണ് കണ്ടിരുന്നത്.

തങ്ങള്‍ക്കേറ്റ വലിയ അടിയായി ഈ സംഭവത്തെ കണക്കാക്കിയ ഇസ്രായേലി സൈന്യം സര്‍വ്വശക്തിയും ഉപയോഗിച്ച് ഇവരെ തിരഞ്ഞുപിടിക്കുകയായിരുന്നു. മൂന്നിടങ്ങളില്‍ നിന്നായാണ് തടവുകാരെ പിടികൂടിയത്. അതിനു ശേഷമാണ്, ഇസ്രായേലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ക്ക് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇസ്രായേലിന്റെ മനുഷ്യവിരുദ്ധമായ നടപടികളില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം ആരംഭിക്കുന്നതെന്ന് ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് ക്ലബ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇക്കാര്യം വ്യക്തമാക്കി ഇസ്രായേല്‍ ജയില്‍ അധികൃതര്‍ക്ക് കത്തു നല്‍കിയതായും സംഘടന അറിയിച്ചു. 35 സ്ത്രീകളും 200 കുട്ടികളും അടക്കം 4600 ഫലസ്തീന്‍ തടവുകാരാണ് ഇസ്രായേലി ജയിലുകളിലുള്ളത്. ഇസ്രായേല്‍ കൊടുംഭീകരനായി പ്രഖ്യാപിച്ച അല്‍ അഖ്‌സ ബ്രിഗേഡ് നേതാവ് സക്കരിയ സുബൈദി, ഭീകരവാദ കേസുകളില്‍ മൂന്ന് ജീവപര്യന്തം തടവുകള്‍ ഒന്നിച്ചനുഭവിക്കുന്ന മുഹമ്മദ് അറദെ തുടങ്ങിയവരാണ് ജയില്‍ ചാടിയിരുന്നത്.

Palestinian prisoners in Israeli jails go on hunger strike

Next TV

Related Stories
ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

Nov 27, 2021 09:45 PM

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്....

Read More >>
കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

Nov 27, 2021 07:29 AM

കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന്...

Read More >>
പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

Nov 26, 2021 10:47 PM

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. അമേരിക്കയിലെ...

Read More >>
താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

Nov 26, 2021 01:19 PM

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ്...

Read More >>
ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

Nov 25, 2021 10:19 PM

ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി...

Read More >>
അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

Nov 20, 2021 12:41 PM

അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് കമല...

Read More >>
Top Stories