#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം
Apr 24, 2024 08:36 PM | By VIPIN P V

(truevisionnews.com) വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.

യെമനിലെ സൻആ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ നേരിട്ടു കണ്ടത്. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്.

12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്. ഏറെക്കാലത്തിന് ശേഷം മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ പ്രേമകുമാരി.

12 വർഷത്തിന് ശേഷം വികാരനിർഭരമായ കൂടിക്കാഴ്ച്ചയാണ് ഇന്ന് യെമനിലെ സന്‍ആയിലെ ജയിലിൽ നടന്നത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും ഒപ്പമുള്ള സാമുവേൽ ജെറോമും ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയത്.

നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൗകര്യം ഒരുക്കിയത്.

ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം ഉള്ള സാമുവൽ ജെറോം പറഞ്ഞു.

ഇനി മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ശ്രമം. ഉടൻ തന്നെ കൊല്ലപ്പെട്ട യമൻ പൗരന് കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കാണ് ശ്രമം.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

#Amma #Premakumari #saw #Nimishipriya #facetoface; #Mother #daughter #meet #years

Next TV

Related Stories
#crime | കാറിനു കാത്തുനിന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്

Dec 27, 2024 06:30 AM

#crime | കാറിനു കാത്തുനിന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്

ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു....

Read More >>
#crime | വീഡിയോ ഗെയിമില്‍ തോറ്റു, പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പിതാവിന് തടവ് ശിക്ഷ

Dec 26, 2024 07:18 PM

#crime | വീഡിയോ ഗെയിമില്‍ തോറ്റു, പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പിതാവിന് തടവ് ശിക്ഷ

വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്....

Read More >>
#airlinescrash | ‘ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’: കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി

Dec 26, 2024 03:51 PM

#airlinescrash | ‘ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’: കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി

പരുക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നതു കണ്ടു. അക്തൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായാണ് വിമാനം...

Read More >>
#planecrash | വിമാനം കുത്തനെ താഴേക്ക്,  പരിഭ്രാന്തരായി നിലവിളിക്കുന്ന യാത്രക്കാര്‍, ദൃശ്യങ്ങള്‍

Dec 26, 2024 12:28 PM

#planecrash | വിമാനം കുത്തനെ താഴേക്ക്, പരിഭ്രാന്തരായി നിലവിളിക്കുന്ന യാത്രക്കാര്‍, ദൃശ്യങ്ങള്‍

യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളും അതിന് ശേഷമുള്ള...

Read More >>
#planecrash | കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; നിരവധി മരണം

Dec 25, 2024 01:37 PM

#planecrash | കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; നിരവധി മരണം

12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

Read More >>
Top Stories