വാട്ട്സ്ആപ്പ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്... ഈ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടോ...? എങ്കിൽ ഉടന്‍ ഡിലീറ്റ് ചെയ്യുക...

വാട്ട്സ്ആപ്പ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്... ഈ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടോ...? എങ്കിൽ ഉടന്‍ ഡിലീറ്റ് ചെയ്യുക...
Jun 20, 2022 03:10 PM | By Vyshnavy Rajan

വാട്ട്സ്ആപ്പില്‍ ചില പ്രത്യേക സന്ദേശം ലഭിച്ചവര്‍ അത് ഉടന്‍ ഡിലീറ്റ് ചെയ്തുകളയാന്‍ വാട്ട്സ്ആപ്പ് മുന്നറിയിപ്പ്. വാട്ട്സ്ആപ്പിന്‍റെ യുകെയിലെ ഉപയോക്താക്കള്‍ക്കാണ് ഈ മുന്നറിയിപ്പ്.

രണ്ട് തരം ഫേക്ക് ടെക്സ്റ്റ് സന്ദേശങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വലിയ സൈബര്‍ സ്കാം പദ്ധതിയാണ് ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങളുടെ മുന്നറിയിപ്പ്.

ബിയർ ഭീമൻമാരായ ഹൈനെകെന്‍ (Heineken) റീട്ടെയിലർ സ്ക്രൂഫിക്സ് (Screwfix) എന്നിവയില്‍ വരുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ സന്ദേശങ്ങള്‍ വരുന്നത്. ഉപയോക്താക്കൾക്ക് പ്രലോഭിപ്പിക്കുന്ന സൗജന്യത്തിന് അർഹതയുണ്ടെന്ന് ഈ സന്ദേശങ്ങള്‍ തോന്നിപ്പിക്കും.

ഫാദേഴ്‌സ് ഡേയ്‌ക്കായി വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഹെയ്‌നെകെൻ ബിയറോ ഡീവാൾട്ട് കോമ്പി ഡ്രില്ലോ സൗജന്യമായി ലഭിക്കാനുള്ള അവസരമുണ്ടെന്ന് വ്യാജ സന്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഈ സന്ദേശം തീര്‍ത്തും വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കിംഗ് തന്ത്രത്തിന്‍റെ ഭാഗമാണെന്ന് മുന്നറിയിപ്പ് പറയുന്നു.

അത്തരം വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ എത്തിയാൽ അത് ഐഡന്റിറ്റി തട്ടിപ്പിനോ നിങ്ങളിൽ നിന്ന് പണം അപഹരിക്കാനോ ഉപയോഗിക്കാം. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് ഈ സന്ദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഹൈനെകെനും സ്‌ക്രൂഫിക്‌സും നിര്‍ദേശിച്ചിട്ടുണ്ട് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഹൈനെകെന്‍ ബിയർ ഇത്തരം ഒരു വാട്ട്സ്ആപ്പ് സ്കാമിന്‍റെ റിപ്പോർട്ടുകൾ വന്നതിന് പ്രതികരണം ഇറക്കി, ഹൈനകെൻ അറിയാതെയാണ് ഇത്തരം ഒരു സന്ദേശം പ്രചരിക്കുന്നത്. നിലവില്‍ ഇത് ഡാറ്റ തട്ടാനുള്ള ഫിഷിംഗ് സ്കാമിന്‍റെ ഭാഗമാണ്. ഉപയോക്താക്കള്‍ ശ്രദ്ധിക്കണം" - പ്രസ്താവനയില്‍ ഹൈനെകെന്‍ പറയുന്നു.

സന്ദേശം ലഭിച്ച വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് അത് ഉടനടി ഡിലീറ്റ് ചെയ്യാന്‍ ഹൈനെക്കന്റെ പ്രതിനിധിയും പറഞ്ഞു. വ്യാജ സ്‌ക്രൂഫിക്‌സ് വാട്ട്‌സ്ആപ്പ് പ്രമോഷനെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ സ്ക്രൂഫിക്സ് മുന്നറിയിപ്പ് നല്‍കി: “സ്‌ക്രൂഫിക്‌സ് ബ്രാൻഡിംഗ് ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലൂടെയും മറ്റ് സോഷ്യൽ ചാനലുകളിലൂടെയും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് അറിയാന്‍ ഇടയായി.

നിങ്ങൾക്ക് സംശയാസ്പദമായ ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ, ആ സന്ദേശം ഡിലീറ്റ് ചെയ്യുക, ദയവായി ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത് അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റുകളുമായി പങ്കിടരുത്' - സ്‌ക്രൂഫിക്‌സ് ട്വീറ്റ് പറയുന്നു.

ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍ അവയില്‍ നല്‍കിയിരിക്കുന്ന യുആര്‍എല്‍ സൂക്ഷ്മമായി നോക്കണം. അത് ഫേക്ക് സൈറ്റായിരിക്കും. ചിലപ്പോള്‍ ഒറിജിനല്‍ സൈറ്റിന്‍റെ ഒന്നോ രണ്ടോ സ്പെല്ലിംഗ് മാറിയായിരിക്കും അതില്‍ ഉണ്ടാകുക.

ഇതില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയറുകള്‍ നിങ്ങളുടെ ഡിവൈസില്‍ കടക്കുകയും നിങ്ങളുടെ സംരക്ഷിത വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതുമാണ് രീതി. ചിലപ്പോള്‍ നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ മുതല്‍ പണമിടപാട് പാസ്വേര്‍ഡ് വിവരങ്ങള്‍വരെ ഇതില്‍ ഉള്‍പ്പെടാം.

Attention WhatsApp users ... Did you get these messages ...? Then delete immediately ...

Next TV

Related Stories
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
Top Stories