പതിനാറ് വയസുകാരിയെ വൈദികന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചതായി പരാതി

പതിനാറ് വയസുകാരിയെ വൈദികന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചതായി പരാതി
Jun 17, 2022 05:10 PM | By Vyshnavy Rajan

ഇടുക്കി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പെണ്‍ക്കുട്ടി നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പീഡനം നടന്നതായി വ്യക്തമായാല്‍ വൈദികനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തങ്കമണി പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

ഒരു വര്‍ഷം മുമ്പാണ് സംഭവം. വൈദികന്‍ തന്നെ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ അന്വേഷണത്തില്‍ പീഡനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം വൈദികന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടിസി വാങ്ങാന്‍ എത്തിയപ്പോള്‍ ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതിന്റെ വൈരാഗ്യത്തിന് കുട്ടി വൈദികനെതിരെ വ്യാജ പരാതി നല്‍കിയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സ്കൂള്‍ അധികൃതരുടെ ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

A 16-year-old girl was allegedly molested by a priest at school

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories