കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
May 19, 2022 11:54 AM | By Vyshnavy Rajan

കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള കാമുകന്റെ വീട്ടിലാണ് 20 കാരി ജീവനൊടുക്കിയത്.

തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആറ് മാസമായി 20 കാരിയും, 27 കാരനും പ്രണയത്തിലാണ്. ഞായറാഴ്ച രാത്രി ഇരുവരും ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു.

ചടങ്ങിന് ശേഷം കാമുകൻ്റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ യുവാവ് സമ്മതിച്ചില്ല. പകരം വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. വീട്ടിൽ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടർന്നു.

രാത്രി നിരവധി മയക്കുമരുന്ന് അടിമകൾ പ്രദേശത്ത് കറങ്ങുന്നുണ്ടെന്നും, സ്വന്തം വീട്ടിൽ തന്നെ നിൽക്കാനും കാമുകൻ പറഞ്ഞു. ഇത് കേൾക്കാൻ കൂട്ടാക്കാതെ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്തു.

പിന്നീട് യുവതി ഇയാളുടെ വീട്ടിലെത്തി വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മുംബൈ സബർബൻ ദഹിസാറിലെ റെയിൽവേ ട്രാക്കിനോട് സമീപമാണ് യുവാവിൻ്റെ വീട്.

Boyfriend blocks his number on WhatsApp; The young woman committed suicide

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories