ആർത്തവ ശുചിത്വം അത്യാവശ്യമാണ്... നിസ്സാരമാക്കരുത്

ആർത്തവ ശുചിത്വം അത്യാവശ്യമാണ്... നിസ്സാരമാക്കരുത്
Oct 6, 2021 05:33 PM | By Vyshnavy Rajan

ആ ദിവസങ്ങൾക്ക് മുമ്പേ തുടങ്ങും ഓരോ അസ്വസ്ഥതകൾ. അസഹനീയമായ വേദന, രക്തസ്രാവം, ക്ഷീണം, ഇതിലെല്ലാമുപരി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വേറെ. ആർത്തവ ദിനങ്ങളിൽ ഓരോ സ്ത്രീയും ഈ അവസ്ഥകളിലൂടെ കടന്നുപോകുന്നു. അതുകൊണ്ട് തന്നെ ആർത്തവം എന്നാൽ പല സ്ത്രീകൾക്കും പേടിസ്വപ്നമാണ്.

ഒരു മാസത്തെ വേദനകൾ മറന്നു തുടങ്ങുമ്പോഴേക്ക് അടുത്ത മാസത്തെ അസ്വസ്ഥതകൾ തല പൊക്കും. ഇതിനെല്ലാമിടയിൽ ശുചിത്വത്തിൻറെ കാര്യത്തിൽ ഒരു ചെറിയ വീഴ്ച പോലും സംഭാവിയ്ക്കാൻ പാടില്ല. സ്വന്തം ശരീരത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ് ആർത്തവ ശുചിത്വം. ആർത്തവ ശുചിത്വത്തെ നല്ല രീതിയില്‍ പരിചരിക്കാത്തത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.

പല സ്ത്രീകളും ആർത്തവ ശുചിത്വത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഈ സമയത്തെ ശുചിത്വക്കുറവും ചില അശ്രദ്ധകളുമെല്ലാം വലിയ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. എന്നാൽ ഇത്തരം കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നിട്ടും ഇവയെല്ലാം അവഗണിക്കുന്നവർ ഒരുപാട് പേര് നമുക്കിടയിലുണ്ട്.

അതെ സമയം ശുചിത്വം എങ്ങനെ വേണമെന്നതിനെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരും ഒട്ടും കുറവല്ല. കാരണം എന്ത് തന്നെയായാലും ഇത് ഏറെക്കാലം നീണ്ടുനിൽക്കുന്ന പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും. മാസത്തിൽ നാല് മുതൽ എട്ടു ദിവസം വരെ സ്ത്രീകളിൽ ആർത്തവ രക്തസ്രാവം ഉണ്ടാകും . ഇത് എത്ര ദിവസം നിലനിൽക്കുന്നുവെന്നതും രക്തത്തിന്റെ അളവും ഓരോ സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിയ്ക്കും.

ഈ ദിവസങ്ങളിൽ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ സാനിറ്ററി പാഡുകളോ മെൻസ്ട്രൽ കപ്പുകളോ ഉപയോഗിക്കുന്നവർ അവ വൃത്തിയായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഇവ ഉപയോഗിക്കുന്നതിലെ തെറ്റായ രീതികൾ വലിയ അപകടമുണ്ടാക്കും. ഓരോ നാല് മുതൽ ആറ് മണിക്കൂറിലും പാഡുകൾ മാറ്റണം. എത്ര നല്ല സാനിറ്ററി നാപ്കിൻ ആണെങ്കിലും ആറ് മണിക്കൂറിൽ കൂടുതൽ നേരം ഉപയോഗിക്കാതിരിയ്ക്കാനായി ശ്രദ്ധിയ്ക്കുക.

അധിക രക്സ്തസ്രാവം ഉള്ളവരാണെങ്കിൽ നാല് മണിക്കൂറിൽ കൂടുതൽ ഒരേ പാഡ് ഉപയോഗിക്കാതിരിക്കുക. തുടർച്ചയായി ഒരു നാപ്കിൻ തന്നെ ഉപയോഗിക്കുന്നത് ഗർഭാശയ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. യാത്ര ചെയ്യുമ്പോൾ പോലുള്ള എതെങ്കില്ലും പ്രത്യേക സാഹചര്യത്തിൽ അതിനു കഴിഞ്ഞില്ലെങ്കിൽ മാത്രം പരമാവധി എട്ടു മണിക്കൂർ വരെ ഒരേ നാപ്കിൻ ഉപയോഗിക്കാം.

അതിൽ കൂടുതൽ നേരം ഒരു കാരണവശാലും ഉപയോഗിക്കരുത്. സാനിറ്ററി നാപ്കിൻ സൗകര്യപ്രദമാല്ലാത്തവർ കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മെൻസ്ട്രൽ കപ്പ് പോലുള്ള ഉൽപ്പന്നങ്ങളെ ആശ്രയിക്കാറുണ്ട്. ഇത് ഓരോ തവണയും ഉപയോഗത്തിന് ശേഷം നന്നായി കഴുകി ഉണക്കിയെടുക്കണം. ഓരോ മാസത്തെയും ആർത്തവ ദിനങ്ങൾ പൂർത്തിയായ ശേഷം ഇവ ചൂടുവെള്ളമുപയോഗിച്ച് കഴുകി അണുവിമുക്തമാക്കണം.

വെയിൽ തട്ടുന്ന തരത്തിൽ ഉണക്കിയെടുക്കുന്നതാണ് നല്ലത്. യോനിയിലൂടെ തുടർച്ചയായി രക്ത സ്രാവമുള്ളതിനാൽ പുറം ഭാഗങ്ങളിൽ രക്തത്തിന്റെ അംശം നിലനിൽക്കാൻ സാധ്യതയുണ്ട്. പാഡ് മാറ്റുന്ന സമയങ്ങളിലെല്ലാം അവ പൂർണമായും നീക്കം ചെയ്യുന്ന തരത്തിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഒരുപാട് വീര്യം കൂടിയ സോപ്പോ ലോഷനുകളോ ഉപയോഗിക്കരുത്. ഇന്റിമേറ്റ് വാഷ് പോലുള്ളവയും ഒഴിവാക്കുന്നതാണ് നല്ലത്.

ചൂടുവെള്ളവും നേർപ്പിച്ച സോപ്പുവെള്ളവും ഉപയോഗിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. കഴുകുമ്പോൾ യോനിയുടെ മുകൾ ഭാഗത്ത് നിന്ന് തുടങ്ങി പുറകിലേക്കുള്ള ദിശയിൽ കഴുകാൻ ശ്രമിയ്ക്കുക. ഒരിയ്ക്കലും പിറകു വശത്ത് നിന്ന് തുടങ്ങി മുൻ വശത്തേയ്ക്ക് കഴുകാതിരിക്കുക. ഇത് അനുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. അമിത രക്തസ്രാവമുള്ള ചില സ്ത്രീകളിലെ പ്രവണതയാണ് രണ്ടു നാപ്കിനുകൾ ചേർത്ത് വെയ്ക്കുക എന്നത്.

ഇത് സൗകര്യപ്രദമാണ് എന്ന് തോന്നാമെങ്കിലും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു രീതി കൂടിയാണ് ഇത്. ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കൂടുതൽ രക്തം പുറംതള്ളുന്നതിനാൽ അത്ര തന്നെ അപകട സാധ്യതയും കൂടുതലാണ്. നാപ്കിൻ മാറ്റേണ്ട സമയം നീട്ടി കിട്ടുമെങ്കിലും രണ്ടു നപ്കിനുകളിലുമായി ധാരാളം രക്തം കെട്ടിക്കിടക്കും. അതിനാൽ ഈ പ്രവണത പിന്തുടരുന്നവരാനെങ്കിൽ ഉടൻ ഉപേക്ഷിക്കുക. നാപ്കിനുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നത് പോലെ തന്നെ വൃത്തിയുള്ള അടിവസ്ത്രങ്ങളും ധരിയ്ക്കാനായി ശ്രദ്ധിക്കണം.

രക്തം നപ്കിനിൽ മാത്രമേ പടരുന്നുള്ളൂ എന്ന ധാരണയിൽ അടിവസ്ത്രങ്ങൾ മാറ്റാൻ മടിയ്ക്കുന്ന പലരും ഉണ്ട്. അതിനാൽ കൃത്യമായ ഇടവേളകളിൽ അടി വസ്ത്രങ്ങളും മാറ്റാനായി ശ്രദ്ധിയ്ക്കുക. ഇതോടൊപ്പം ആർത്തവ ദിനങ്ങളിൽ വായു സഞ്ചാരം ലഭിക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ധരിയ്ക്കാനും ശ്രദ്ധിയ്ക്കണം. ആർത്തവ ദിനങ്ങളിൽ രണ്ടു നേരവും വൃത്തിയായി കുളിയക്കാനായി ശ്രദ്ധിയ്ക്കുക.

ശുചിത്വം ഉറപ്പാക്കുന്നതിനും ആർത്തവത്തിന്റെ ഭാഗമായുള്ള ക്ഷീണവും പ്രശ്നങ്ങളും ഒഴിവാക്കുന്നതിനും രണ്ടു നേരവും കുളിയ്ക്കുന്നത് നല്ലതാണ്. കൃത്യമാല്ലാതെ ആർത്തവം സംഭവിയ്ക്കുന്നവരുണ്ട്. ചിലർക്ക്പ്രതീക്ഷിച്ച ദിവസത്തെക്കാൾ ഏറെ നേരത്തെയും ചിലർക്ക് വൈകിയുമൊക്കെ സംഭവിയ്ക്കാം. അതിനാൽ ഇത്തരം ആളുകൾ യാത്ര ചെയ്യുന്ന അവസരങ്ങളിൽ കയ്യിൽ ആവശ്യത്തിനു നാപ്കിൻ, ശുചിത്വം ഉറപ്പിയ്ക്കാൻ ലോഷൻ, ടവൽ, ആരോഗ്യകരമായ ഭക്ഷണം എന്നിവ കയ്യിൽ കരുതുന്നതാണ് നല്ലത്. പെട്ടെന്ന് ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ മറ്റെന്തെങ്കിലും പകരമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Menstrual hygiene is essential ... not trivial

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories