കൽപ്പറ്റ:(truevisionnews.com) വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യവും ഹാൻസുമായി ഒരാൾ പിടിയിൽ. ചുണ്ടേൽ വെള്ളം കൊല്ലി മണൽപള്ളി വീട്ടിൽ ഖാലിദ് (50) യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ പരിശോധന നടത്തിയപ്പോഴാണ് 12.5 ലിറ്റർ വിദേശ മദ്യവും 598 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും പിടിച്ചെടുത്തത്.
ഇയാൾക്കെതിരെ എക്സൈസിൽ മൂന്ന് കേസുകളുണ്ട്. വൈത്തിരി പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ സി ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അനൂപ്, എ എസ് ഐ അസ്മ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷുക്കൂർ, നാസർ, സിവിൽ പൊലീസ് ഓഫീസർ രതിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
.gif)

അതേസമയം കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂര്‍ ഇ ഐ&ഐ ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ഷജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയും സംഘവും കണ്ണൂര്‍, പ്രഭാത്, പയ്യാമ്പലം, കാനത്തൂര്‍, തില്ലേരി എന്നീ ഭാഗങ്ങളില്‍ പട്രോളിംഗ് ശക്തമാക്കി. ഈ സമയത്താണ് മയക്കുമരുന്ന് കൈവശമുണ്ടായ യുവാവിനെ പിടികൂടിയത്.
തില്ലേരിയില്‍ വെച്ചാണ് ബാംഗ്ലൂരില്‍ നിന്നും വന്‍തോതില്‍ മെത്താംഫിറ്റാമിന്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തില്ലേരി സ്വദേശി സി.എച്ച്.ലുക്മാന്‍ മസ്‌റൂര്‍( 24) എന്നയാള്‍ 42 ഗ്രാം മെത്താംഫിറ്റാമിന്‍ സഹിതം അറസ്റ്റിലായത്.
ചില്ലറയായി മെത്താംഫിറ്റാമിന്‍ തൂക്കി വില്‍ക്കുന്നതിനായി ഇലക്ട്രോണിക് ത്രാസ് അടക്കം പ്രതിയുടെ കൈവശമുണ്ടായിരുന്നു. പ്രതി തില്ലേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) കെ.ഷജിത്ത്, പി.സി.പ്രഭുനാഥ്, പ്രിവന്റിവ് ഓഫീസര്‍(ഗ്രേഡ്) വി.വി.സനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്ത്, വി.വി.ശ്രിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Kalpetta, one arrested with liquor and handguns kept for sale
