സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്
Aug 2, 2025 09:46 AM | By Anjali M T

അരൂര്‍:(truevisionnews.com) ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ദേശീയ പാതയുടെ നടുവിലിട്ട് കടന്നുകളഞ്ഞ സംഭവത്തില്‍ അരൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ ഡി. ബിജുവിനെതിരേ കേസെടുത്തത്.

ഇതിനുപുറമേ കെഎസ്ആര്‍ടിസി സിഎംഡി സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും വിഷയത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ചിത്രം സഹിതം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് വിവിധ വകുപ്പുകള്‍ സമഗ്ര അന്വേഷണം നടത്തുന്നത്.

വ്യാഴാഴ്ചതന്നെ സിഎംഡി സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഡ്രൈവറെ മര്‍ദിച്ചെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു. സംഭവത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ ചിത്രങ്ങളടക്കം പ്രചരിച്ചതിനെ തുടർന്ന്സിഎംഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ വിശദ അന്വേഷണം നടത്തുകയായിരുന്നു.

സംഭവത്തില്‍ വൈകാതെ വകുപ്പുതല നടപടികള്‍ ഉണ്ടാകും. ജീവനക്കാര്‍ ബസ് ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇതും സിഎംഡി സ്‌ക്വാഡിലെ ആലപ്പുഴ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോസ്ഥന്‍ തെളിവായി നല്‍കിയിട്ടുണ്ട്.

ദേശീയപാതയിലൂടെ വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറില്‍ പോയ അരൂര്‍ 11-ാം വാര്‍ഡ് കളരിക്കല്‍ സനൂപ് കെ.എ. (33) ബസിന്റെ പിന്‍ഭാഗം തട്ടി വീഴുകയായിരുന്നു. കോഴിക്കോട്ടേക്ക് പോയ കൊല്ലം ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ് ബസ് നിയമം ലംഘിച്ച് ഇടതുഭാഗത്തുകൂടെ കയറിപ്പോവുമ്പോഴാണിത് സംഭവിച്ചത്. റോഡിലേക്ക് വീണുവെങ്കിലും പരിക്കേല്‍ക്കാതിരുന്ന സനൂപ് അരൂര്‍ പഞ്ചായത്തിന് മുന്‍വശം കുരുക്കിലായ ബസിനെ മറികടന്നെത്തി സംഭവം ചോദ്യംചെയ്തു. ഇതോടെയാണ് യാത്രക്കാരെ പെരുവഴിയിലാക്കി ഡ്രൈവര്‍ ബിജുവും കണ്ടക്ടര്‍ ശ്രീരാഘവനും ബസ് റോഡിന് നടുവിലിട്ട് കടന്നുകളഞ്ഞത്.

Case filed against driver who stopped KSRTC bus in the middle of the road and got out Aroor

Next TV

Related Stories
 ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

Aug 2, 2025 03:14 PM

ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികളുടെ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്...

Read More >>
ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Aug 2, 2025 02:17 PM

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് പശുക്കടവിലെ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്,...

Read More >>
കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

Aug 2, 2025 02:04 PM

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ സംഭവത്തിൽ രണ്ടു പേർ...

Read More >>
'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു' - വി.ഡി സതീശൻ

Aug 2, 2025 01:53 PM

'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു' - വി.ഡി സതീശൻ

കന്യാസ്ത്രീകൾക്ക് ജാമ്യം കൊടുക്കരുത് എന്ന നിലപാടാണ് ചത്തീസ്ഗഢ് സർക്കാർ ഇന്നും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...

Read More >>
ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി

Aug 2, 2025 01:39 PM

ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി

കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലില്‍നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയെന്ന്‌ പരാതി....

Read More >>
സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

Aug 2, 2025 01:16 PM

സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാർക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കി പയ്യാവൂർ...

Read More >>
Top Stories

Entertainment News

//Truevisionall