( www.truevisionnews.com ) ഏതൊരു ബന്ധവും, പ്രത്യേകിച്ച് ഒരു പ്രണയബന്ധം (love life), ഒരു വ്യക്തിയിൽ നല്ല വളർച്ചയ്ക്ക് വേണ്ടിയുള്ളതാണ്. ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഇത് നിങ്ങളെ സഹായിക്കുകയും കഠിനമായ സാഹചര്യങ്ങളെ എളുപ്പത്തിൽ മറികടക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങളിൽ സമയം നിക്ഷേപിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുമായി നിങ്ങൾ ഡേറ്റിംഗ് നടത്തുകയാണെങ്കിൽ, അത് നിങ്ങളുടെ വളർച്ചയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു.
ഇത് പലപ്പോഴും ഒരു ഭാഗത്തു നിന്നും മാത്രമുള്ള ഏകപക്ഷീയമായ പ്രണയബന്ധത്തിലേക്ക് നയിക്കുന്നു, അത് അപ്രതീക്ഷിതമായ വേർപിരിയലുകൾക്കും തകർച്ചയിലേക്കും നയിക്കും മുമ്പ് വിശകലനം ചെയ്യുന്നതാണ് നല്ലത്. ഏകപക്ഷീയമായ സ്നേഹം ചിലപ്പോൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. അങ്ങനെ അയാൾ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. നിങ്ങൾ ഏകപക്ഷീയമായ പ്രണയബന്ധത്തിലാണോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന അഞ്ച് സൂചനകൾ ഇതാ...
.gif)

- ആവർത്തിച്ച് ക്ഷമാപണം: നിങ്ങൾ ആരെങ്കിലുമായി പ്രണയബന്ധത്തിലാണെങ്കിൽ എല്ലാത്തിനും വീണ്ടും വീണ്ടും ക്ഷമാപണം നടത്തേണ്ടി വന്നാൽ, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക. തെറ്റുകൾക്ക് ക്ഷമാപണം നടത്തുന്നത് ആരോഗ്യകരമാണ്. എന്നാൽ അത് കൂടുതലായാൽ സൂചിപ്പിക്കുന്നത് നിങ്ങൾ രണ്ടുപേരും വേണ്ടത്ര ശ്രദ്ധിക്കാത്ത എന്തോ ഉണ്ടെന്നാണ്...
- ഒരു ബന്ധത്തിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു: നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കിൽ, നിങ്ങൾ വീണ്ടും വീണ്ടും നിങ്ങളുടെ പങ്കാളിയോട് സംസാരിക്കണം, നിങ്ങളുടെ അരക്ഷിതാവസ്ഥ എന്താണെന്ന് അവനെ/അവളെ അറിയിക്കുകയും അത് പ്രവർത്തിക്കുന്നുണ്ടോയെന്ന് നോക്കുകയും വേണം. അല്ലെങ്കിൽ, ഒരു തീരുമാനമെടുത്തു മുന്നോട്ടുപോവുക.
- സ്വയം സംശയം: നിങ്ങൾ സുന്ദരിയാണോ അല്ലയോ എന്ന് നിരന്തരം സംശയിക്കുന്നുണ്ടെങ്കിൽ? നിങ്ങളുടെ കാമുകി അല്ലെങ്കിൽ കാമുകൻ നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ? തുടങ്ങിയ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ആവർത്തിച്ചാൽ, ഒരു ഏകപക്ഷീയമായ പ്രണയത്തിന്റെ അടയാളങ്ങളാണ്.
- നിങ്ങളുടെ പങ്കാളിയാണ് നിങ്ങളുടെ പദ്ധതികൾ തീരുമാനിക്കുന്നത്: നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടത്തിനനുസരിച്ച് എല്ലാം തീരുമാനിക്കണമെങ്കിൽ -– ഉദാഹരണത്തിന്, ഒരു സിനിമ കാണുക, എവിടെയെങ്കിലും പോകുക, ആരെയെങ്കിലും കണ്ടുമുട്ടുക - നിങ്ങൾക്ക് ആവശ്യത്തിന് തീരുമാമമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ അതോ അത് നഷ്ടപ്പെടുത്താൻ നിങ്ങൾ ഭയപ്പെടുന്നുണ്ടോ എന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾ പരസ്പരം മറ്റൊരാളുടെ ഇടത്തേയും വികാരങ്ങളെയും ബഹുമാനിക്കണം.
- നിങ്ങൾക്കായി സമയം എടുക്കുക: സമയം ഏറ്റവും വലിയ മുറിവുകൾ പോലും സുഖപ്പെടുത്തുന്നു, അതിനാൽ നിങ്ങളുടെ സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്. പുതിയ ആളുകളെ പരിചയപ്പെടുകയും നിങ്ങളുടെ സുഹൃദ് വലയം വികസിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മുൻകാല ബന്ധങ്ങളിൽ നിന്ന് പുറത്തുവരാൻ നിങ്ങളെ സഹായിക്കും.
- നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നിങ്ങൾ സ്പെഷ്യലാണ്: ഒരു സാഹചര്യത്തിലും സ്വയം കുറ്റപ്പെടുത്തരുത്. നിങ്ങൾ നല്ലൊരു വ്യക്തിയാണ്, നിങ്ങളുടെ പങ്കാളിക്ക് അങ്ങനെയല്ലെങ്കിലും. നിങ്ങൾ ആരാണെന്ന്, നിങ്ങളെ ബഹുമാനിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങൾ സ്‌പെഷൽ ആണെന്ന് ഓർമ്മിക്കുക.
Is love only one-sided? If you are in doubt about your relationship, check these six signs
