വി.ഡി സതീശൻ അയയുമോ? അൻവറിൻ്റെ കോൺഗ്രസ് പ്രവേശനം ഇനിയും നീളുമോ

വി.ഡി സതീശൻ അയയുമോ? അൻവറിൻ്റെ കോൺഗ്രസ് പ്രവേശനം ഇനിയും നീളുമോ
Jun 24, 2025 11:53 AM | By VIPIN P V

( www.truevisionnews.com ) വി.ഡി സതീശൻ അയയുമോ എന്ന ചോദ്യമാണ് രാഷ്ട്രീയം കേരളം ചോദിക്കുന്നത്. പി.വി അൻവർ കോൺഗ്രസിൽ എത്താൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. അൻവർ നേടിയെടുത്ത 19000 ൽ പരം വോട്ടുകളുടെ പിന്തുണയുടെ പേരിലാണ് ആര്യാടൻ ഷൗക്കത്ത് ഇക്കുറി നിയമസഭയിലെത്തുന്നത്.

കൊമ്പനെ കെണി വെച്ച് പിടിക്കുക അത്ര എളുപ്പമല്ല. അതിന് ശ്രമങ്ങൾ പലത് വേണ്ടി വരും. അതാണ് എൽ.ഡി.എഫിന് ഇക്കുറി നിലമ്പൂരിൽ നേരിടേണ്ടി വന്നത്. 1977 മുതൽ മൂന്ന് പതിറ്റാണ്ട് മലപ്പുറം കോൺഗ്രസിൻ്റെ കിങ് മേക്കറായിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ തട്ടകം 2016 ൽ സി.പി.എം പിടിച്ചെടുക്കുമ്പോൾ പി.വി അൻവർ എന്ന സിംഹ കുട്ടിക്ക് ആര്യാടൻ ഷൗക്കത്തിനെ വീഴ്ത്താൻ പോന്ന ശൗര്യം അന്ന് മലപ്പുറം നൽകിയിരുന്നു.

എന്നാൽ ഇത്തവണ സി.പി.എമ്മിന് പരാജയം നേരിടുമ്പോൾ , ജമാ അത്ത ഇസ്ലാമിയും , മുസ്ലീം ലീഗും ഷൗക്കത്തിനെ പിന്തുണച്ചു എന്ന് പറയേണ്ടി വരുന്നു. വെറും ഒൻപത് മാസത്തേക്ക് ഒരു എം.എൽ എ യെ തെരഞ്ഞെടുപ്പ് അല്ല നടന്നത്. പകരം എൽ.ഡി.എഫിൻ്റെ പതനത്തിലേക്കുള്ള വഴി വെട്ടലാണ് ഈ വിജയം തെളിയിക്കുന്നതെന്നാണ് വി.ഡി സതീശൻ പറയുന്നത്.

പിണറായിസത്തെ തുടച്ച് നീക്കി കോൺഗ്രസിൻ്റെ വരവറിയിക്കുന്ന ഒരു യുദ്ധം എന്ന് കെ.മുരളീധരനും തുറന്നടിക്കുന്നു. പറക്കും കഴുകൻ എന്ന് വിളിപ്പേരുള്ള അൻവറിന് നിലമ്പൂരിൽ പരാജയം സംഭവിച്ചെങ്കിലും ഷൗക്കത്തിനെയും ,വി.വി പ്രകാശിനെയും വീഴ്ത്തിയവൻ എന്ന ഖ്യാതി സി.പി.എമ്മിനെ മലപ്പുറത്ത് തുണച്ചിരുന്നു.

എന്നാൽ കോൺഗ്രസ് കുടുംബത്തിൽ നിന്നും എത്തിയ അൻവർ ആര്യാടന് ചുറ്റും കറങ്ങി തിരിഞ്ഞിരുന്ന മലപ്പുറത്തെ സി.പിഎമ്മിൻ്റെ വരുതിയിലാക്കാൻ ഏറെ പണിപ്പെടേണ്ടി വന്നില്ല എന്നു തന്നെ പറയാം. ആര്യാടൻ മുഹമ്മദിൻ്റെ ശിഷ്യനായി രാഷ്ട്രീയ ജീവിതം തുടങ്ങി വെച്ച അൻവർ പിൽക്കാലത്ത് മലപ്പുറത്തുക്കാരുടെ പ്രീയപ്പെട്ടവൻ ആയി മാറുകയായിരുന്നു.

ക്യാപിറ്റൽ പൊളിറ്റിക്കൽ ഒഫെൻസ് നൽകി കഴുകേറ്റിയാലും ഇക്കുറി പി.ഡി പി യും ജമാഅത്ത ഇസ്ലാമിയും ആർ.എസ്.എസ് സംഘ പരിവാറും വോട്ട് മറിച്ച് നൽകിയ ആര്യാടൻ ഷൗക്കത്തിനേക്കാൾ എന്തും കൊണ്ടും കേമൻ എന്നതാണ് അൻവറിന് ലഭിച്ച 19000 ൽ പരം വോട്ടുകൾ തെളിയിക്കുന്നത്.

ഇത് സി.പി.എമ്മിന് നൽകുന്ന ഭീതി ചെറുതല്ല. എങ്കിലും സി.പി.എം നെഞ്ചിലേറ്റിയ അൻവർ പാർട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനേയും തുടരെ കടന്നാക്രമിച്ചത് കോൺഗ്രസിൽ എത്തിയാൽ അത് പാർട്ടിയെ ബാധിക്കുമോ എന്ന സംശയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുണ്ട്.

പാർട്ടി അച്ചടക്കം പാലിക്കുമെങ്കിലും മലപ്പുറത്ത് വിജയ സാധ്യത ഉള്ള സീറ്റിൽ മത്സരിപ്പിക്കാനാവും കോൺഗ്രസ് ശ്രമിക്കുക. കെ.കരുണാകരനുമായി നില നിന്ന ബന്ധം കെ. മുരളീധീരൻ്റെ അനുഭാവി എന്ന നിലയിൽ കോൺഗ്രസിൽ അൻവറിനെ എത്തിക്കാൻ പല കോൺഗ്രസ് നേതാക്കളും താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.

നിഷ്പക്ഷമായ 20000 ൽ കുറയാത്ത വോട്ടുകൾ അൻവറിന് ലഭിച്ചുവെന്നത് തന്നെയാണ് പ്രധാന കാരണം. മുൻപ് ഷൗക്കത്തും , വി.വി പ്രകാശനും എതിരായി മത്സരിക്കുമ്പോൾ മുസ്ലീം ലീഗിൽ തന്നെ ആര്യാടൻ മുഹമ്മദ് വിരോധികൾ പി.വി അൻവറിനെ പിന്തുണച്ചിരുന്നു. 30 വർഷത്തോളം നിന്ന കോൺഗ്രസ് കോട്ടയാണ് അന്ന് ഇളകിയത്.

എന്തായാലും കോൺഗ്രസ് അൻവറിനെ പാളയത്തിലെത്തിക്കുമെന്ന് ഉറപ്പാണ്. കെ.മുരളീധരനടക്കമുള്ള നേതാക്കൾ നിലവിൽ അൻവറിനെ കോൺഗ്രസിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. അചിന്തിനീയമെന്ന് തോന്നിപ്പിക്കുന്നിടത്ത് വിജയം കൈവരിച്ച രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അൻവർ കോൺഗ്രസ്ക്കാർക്ക് സ്വീകാര്യനാണ്.

എ ബാബിറ്റ് മെറ്റൽ എഗെയ്ൻസ്റ്റ് ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രൻഡ് എന്നാണ് അൻവറിനെ കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നത്. വി.ഡി സതീശനെ അനുനയിപ്പിച്ച് അൻവറിനെ കോൺഗ്രസിലെത്തിക്കാനാവും അവരുടെ ഇനിയുള്ള ശ്രമവും. മലപ്പുറത്ത് ഒരു സീറ്റ് അൻവറിലൂടെ നേടിയെടുത്താൽ നിയമസഭയിൽ അത് ഗുണം ചെയ്യുമെന്ന് അവർ കരുതുന്നു.

ഹരികൃഷ്ണൻ .ആർ


VD Satheesan P V Anwar entry into Congress be delayed

Next TV

Related Stories
സോറസ്സിൻ്റെ ലക്ഷ്യം ഇനി ഇന്ത്യയോ? ഡീപ്പ് സ്‌റ്റേറ്റിൻ്റെ അടുത്ത നീക്കമെന്ത്?

Jun 26, 2025 10:18 PM

സോറസ്സിൻ്റെ ലക്ഷ്യം ഇനി ഇന്ത്യയോ? ഡീപ്പ് സ്‌റ്റേറ്റിൻ്റെ അടുത്ത നീക്കമെന്ത്?

ലോകത്തെ വരേണ്യവർഗത്തിൻ്റെ നിഗൂഡമായ ഒരു സമാന്തര രഹസ്യ സംഘമാണ് ഡീപ്പ് സ്‌റ്റേറ്റ്...

Read More >>
കൊല്ലത്ത് ഗുണ്ടാ വിളയാട്ടം പെരുകുന്നു; ക്രൈം റെക്കോർഡ് കുത്തനെ ഉയർന്നു

May 16, 2025 10:43 AM

കൊല്ലത്ത് ഗുണ്ടാ വിളയാട്ടം പെരുകുന്നു; ക്രൈം റെക്കോർഡ് കുത്തനെ ഉയർന്നു

കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുടെ വിളനിലമാണ് ഇന്ന് കൊല്ലം...

Read More >>
Top Stories










Entertainment News





//Truevisionall