'മാല നൽകിയില്ല, പട്ടിക കൊണ്ട് തലക്കടിച്ചു'; തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി

'മാല നൽകിയില്ല, പട്ടിക കൊണ്ട് തലക്കടിച്ചു'; തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി
Jul 30, 2025 07:18 AM | By Jain Rosviya

തൃശൂർ:(www.truevisionnews.com) തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മകന്റെ നിർണായക മൊഴി. സ്വർണ്ണമാലക്ക് വേണ്ടിയാണ് പിതാവിനെ കൊന്നതെന്ന് പ്രതി മൊഴി നൽകി. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ മുളയം സ്വദേശി സുന്ദരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

അച്ഛനെ കൊന്ന് ചാക്കിൽ കെട്ടി മകൻ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സുന്ദരനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ വിജനമായ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുന്ദരന്റെ ഭാര്യ രക്തക്കറ കാണുകയായിരുന്നു. തുടർന്ന് സമീപസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുത്തൂരിലെ ബന്ധു വീടിന് പുറകുവശത്തെ പറമ്പിൽ നിന്നാണ് സുമേഷിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെയും സുമേഷ് പിതാവ് സുന്ദരനോട് പണമൊക്കെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും വീട്ടിലെത്തിയ സുമേഷ് പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണമില്ല എന്ന് പറഞ്ഞതോടുകൂടി കഴുത്തിലുണ്ടായിരുന്ന മാല നൽകണം എന്നാവശ്യപ്പെട്ടു.

ഇതിന് സുന്ദരൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് പട്ടികകൊണ്ട് സുന്ദരന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നുമാണ് സുമേഷ് പറയുന്നത്. കൊലപാതകത്തിന് ശേഷം സ്വർണമാല പണയം വെച്ചു എന്നും പ്രതി സമ്മതിച്ചു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊല്ലപ്പെട്ട സുന്ദരന്റെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ ഇന്ന് നടക്കും.

Accused killed his father in Thrissur for a gold necklace

Next TV

Related Stories
വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

Jul 30, 2025 09:00 PM

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര...

Read More >>
ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

Jul 30, 2025 04:09 PM

ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും...

Read More >>
ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Jul 30, 2025 03:13 PM

ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...

Read More >>
വിദ്യാർഥികളുമായി അശ്ലീല വീഡിയോ കോൾ, സ്വന്തം സ്വകാര്യദൃശ്യങ്ങളും അയച്ചു; അധ്യാപിക അറസ്റ്റിൽ

Jul 30, 2025 02:53 PM

വിദ്യാർഥികളുമായി അശ്ലീല വീഡിയോ കോൾ, സ്വന്തം സ്വകാര്യദൃശ്യങ്ങളും അയച്ചു; അധ്യാപിക അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അശ്ലീല വീഡിയോ കോൾ, അധ്യാപിക...

Read More >>
‘കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞു; അതാണ് ദോഷമായത്’, നെഞ്ചുലഞ്ഞ് ഫസീലയുടെ അമ്മാവന്‍

Jul 30, 2025 02:08 PM

‘കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞു; അതാണ് ദോഷമായത്’, നെഞ്ചുലഞ്ഞ് ഫസീലയുടെ അമ്മാവന്‍

തൃശൂർ ഇരിങ്ങാലക്കുടയിൽ ​ഗർഭിണിയായ ഫസീല എന്ന യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഫസീലയുടെ അമ്മാവന്‍...

Read More >>
Top Stories

Entertainment News

//Truevisionall