മലപ്പുറം: (truevisionnews.com) മലപ്പുറം തിരൂരിൽ ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ. തിരൂർ സ്വദേശി തൊട്ടിവളപ്പിൽ നവാസ് ,ചെറിയമണ്ടം സ്വദേശി ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. 10 ഗ്രാം എംഡിഎം എ , കൊക്കെയിൻ, എൽ എസ് ഡി സ്റ്റാമ്പ് എന്നിവ പ്രതികളിൽ നിന്നും കണ്ടെടുത്തു.
ലഹരി ഉപയോഗത്തിന് വേണ്ടി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊണ്ടോട്ടിയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദിത്യൻ. നവാസ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നേരെത്തെ അറസ്റിലായിട്ടുണ്ട്. ലഹരി ഇടപാടിലെ മുഖ്യകണ്ണികളാണ് പ്രതികൾ. ഇവരെ ചോദ്യം ചെയ്തതോടെ ലഹരി ഇടപാടിലെ പ്രധാനപ്പെട്ട കൂടുതൽ കണ്ണികളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Murder accused and friend arrested with deadly drugs in Tirur
