‘കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞു; അതാണ് ദോഷമായത്’, നെഞ്ചുലഞ്ഞ് ഫസീലയുടെ അമ്മാവന്‍

‘കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞു; അതാണ് ദോഷമായത്’, നെഞ്ചുലഞ്ഞ് ഫസീലയുടെ അമ്മാവന്‍
Jul 30, 2025 02:08 PM | By VIPIN P V

തൃശ്ശൂർ : ( www.truevisionnews.com ) തൃശൂർ ഇരിങ്ങാലക്കുടയിൽ ​ഗർഭിണിയായ ഫസീല എന്ന യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഫസീലയുടെ അമ്മാവന്‍ നൗഷാദ്. ഫസീലയും ഭര്‍ത്താവും തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു. ഫസീല വിളിച്ചുപറഞ്ഞപ്പോള്‍ അതത്ര കാര്യമാക്കിയില്ല. കാരണം എല്ലാ വീട്ടിലും പ്രശ്നങ്ങളുണ്ടല്ലോ എന്നു കരുതി. പക്ഷേ അത് തെറ്റായിപ്പോയി എന്നാണ് നൗഷാദ് പറയുന്നത്.

ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അമ്മയും ഫസീലയുമായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ചെറുതായിട്ട് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളാണ് എന്നുകരുതി അത് കാര്യമായിട്ടെടുത്തില്ല. കുടുംബം തമ്മില്‍ അകന്നുപോകേണ്ട എന്നു കരുതി. കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞ് ഫസീലയെ സമാധാനിപ്പിച്ചു. അതാണ് ദോഷമായത് എന്ന് നൗഷാദ് പറയുന്നു.

ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലായിരുന്നു എന്നാണ് നൗഷാദ് വ്യക്തമാക്കുന്നത്. നൗഫല്‍ ഫസീലയുടെ വയറിന് ചവിട്ടിയതും ഉമ്മ തെറിവിളിച്ചതുമെല്ലാം അവള്‍ അയച്ച സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. നൗഷാദിന്‍റെ വാപ്പയെക്കുറിച്ച് മോശം അഭിപ്രായമില്ല. ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ നൗഫലിന്‍റെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ തെറ്റൊന്നും തോന്നിയില്ല.

പക്ഷേ പൊലീസ് വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അവരുടെ സംസാരം കേട്ടപ്പോള്‍ എത്രമാത്രം ക്രൂര മനസ്സാണ് അവരുടേത് എന്ന് തോന്നിപ്പോയി. ഞങ്ങളോട് അവരൊന്നും വിശദമായിട്ട് പറഞ്ഞില്ല. പൊലീസാണ് എല്ലാം പറഞ്ഞത്.

ഇത്രയും പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഫസീല വീട്ടിലെ ഒറ്റമോളായിരുന്നു. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞ് വിളിക്കുമ്പോള്‍ ഉമ്മയും വാപ്പയുമാണ് എപ്പോഴും പോകുന്നത്. ഇടയ്ക്കൊരു തവണ നൗഫലിന്‍റെ ഉമ്മയും ഫസീലയും തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ ഞാനും കൂടെ പോയിരുന്നു. അന്ന് ഫസീല എന്‍റെ മോളെപ്പോലെയാണെന്ന് പറഞ്ഞ് നൗഫലിന്‍റെ അമ്മ പ്രശ്നങ്ങള്‍ തീര്‍ത്തു. അങ്ങനെ ഞങ്ങള്‍ തിരിച്ചുവന്നു എന്നും നൗഷാദ് കൂട്ടിച്ചേര്‍ക്കുന്നു.

തെറ്റ് ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം. മരണത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അവന്‍ അവളെ ശാരീരികമായി ഉപദ്രവിച്ചതാണ് പൊറുക്കാനാകാത്തത്. ഗര്‍ഭിണിയായിരുന്നില്ലേ. ചെറിയ കാര്യത്തിന് വരെ വഴക്ക് ഇരുവര്‍ക്കുമിടയില്‍ പതിവായിരുന്നു. എല്ലായിടത്തും ഇങ്ങനെയൊക്കെയല്ലേ എന്നുകരുതിയതാണ് ഇവിടെ എത്തിച്ചത് എന്ന് നൗഷാദ് വിഷമത്തോടെ പറയുകയാണ്. 23 വയസ്സാണ് ഫസീലയുടെ പ്രായം. നെടുക്കാടത്ത്കുന്ന് സ്വദേശിയാണ് നൗഫല്‍. ഇരുവര്‍ക്കും പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

thought it was just another marital dispute says uncle of pregnant woman found dead in irinjalakuda

Next TV

Related Stories
'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

Jul 31, 2025 07:41 AM

'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

തിരുവനന്തപുരം ആറ്റിങ്ങലിൽ പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും....

Read More >>
ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

Jul 31, 2025 07:32 AM

ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും...

Read More >>
കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

Jul 31, 2025 07:06 AM

കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും....

Read More >>
നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

Jul 31, 2025 07:00 AM

നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ്...

Read More >>
പത്തനംതിട്ടയിൽ പതിനാറുകാരി ഗര്‍ഭിണി; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

Jul 31, 2025 06:23 AM

പത്തനംതിട്ടയിൽ പതിനാറുകാരി ഗര്‍ഭിണി; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

പത്തനംതിട്ടയിൽ 16 കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ സഹപാഠിക്കെതിരെ പൊലീസ് പോക്സോ...

Read More >>
Top Stories










//Truevisionall