കൊല്ലം: ( www.truevisionnews.com ) കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയയാൾക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് മാവേലിക്കരയിലേക്ക് പോകുന്ന ബസിലാണ് സംഭവം.
രാത്രി 10.45ഓടെ കൊട്ടിയത്തുനിന്ന് കൊല്ലത്തേക്ക് പോകാൻ ബസിൽ കയറിയ യുവതിക്ക് നേരെയാണ് മധ്യവയസ്കൻ തുടർച്ചയായി നഗ്നത പ്രദർശനം നടത്തിയത്. മൊബൈൽ ഫോണിൽ രഹസ്യമായി വീഡിയോ ചിത്രീകരിച്ച യുവതി ചൊവ്വാഴ്ച രാവിലെ സിറ്റി പൊലീസ് കമീഷണർ ഓഫിസിലെത്തിയാണ് പരാതി നൽകിയത്.
.gif)

കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി കൊല്ലം സ്റ്റാൻഡിൽ ഇറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ 9497980175 (കൊല്ലം ഈസ്റ്റ് എസ്.ഐ), 9497987030 (ഈസ്റ്റ് എസ്.എച്ച്.ഒ), 9497990025 (കൊല്ലം എ.സി.പി), 9497960620 (കൊല്ലം സിറ്റി കൺട്രോൾ റൂം) എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Woman repeatedly exposed to nudity in KSRTC bus Lookout notice issued for accused
