തൃശ്ശൂർ : ( www.truevisionnews.com ) തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസിലയാണ് മരിച്ചത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.
മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്സ്ആപ്പ് മെസ്സേജ് പുറത്തുവന്നു. 'ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫല്‍ എന്‌റെ വയറ്റിൽ കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഉമ്മ ഞാൻ മരിക്കുകയാണ്. എന്നെ അല്ലെങ്കിൽ ഇവർ കൊല്ലും. എന്റെ കൈ നൗഫല്‍ പൊട്ടിച്ചു. പക്ഷെ എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് ട്ടാ. ഇത് എന്റെ അപേക്ഷയാണ്', എന്നാണ് സന്ദേശത്തിൽ പറയുന്നത്.
.gif)

ഇവർക്ക് പത്ത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുകയും ഇതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം. ഭർത്താവ് നൗഫലിനെ ചോദ്യം ചെയ്ത് വരികയാണ്.രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും കുടുംബത്തിനും ഇഷ്ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർത്ത് മാതാവ് ഉപദ്രവിച്ചിരുന്നുവെന്നും യുവതിയുടെ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഫസീലയുടെ മൃ തദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോ സ്‌റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
woman found hanging in husbands house in thrissur
