ആറ്റിങ്ങൽ ക്ഷേത്രത്തിൽ മോഷണം: 50,000 രൂപയുടെ മുതലുകൾ കവർന്നു; രണ്ട് പേർ പിടിയിൽ

ആറ്റിങ്ങൽ ക്ഷേത്രത്തിൽ മോഷണം: 50,000 രൂപയുടെ മുതലുകൾ കവർന്നു; രണ്ട് പേർ പിടിയിൽ
Jul 30, 2025 09:18 AM | By Sreelakshmi A.V

തിരുവനന്തപുരം: (truevisionnews.com) ആറ്റിങ്ങൽ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. വീരളം അക്കര വിള വീട്ടിൽ മണിക്കുട്ടൻ എന്ന ശ്യാം (26,) കുഴി മുക്ക് കാരക്കാച്ചി വിള പ്ലാവിള പുത്തൻ വീട്ടിൽ ശങ്കരൻ,(57) എന്നിവരാണ് അറസ്റ്റിലായത്.

ക്ഷേത്രത്തിനു മുന്നിൽ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ പൂജാ സാധനങ്ങൾ ഉൾപ്പടെ 50,000 രൂപയുടെ മുതലുകൾ ആണ് തിങ്കളാഴ്ച രാത്രിയോടെ പ്രതികൾ മോഷ്ടിച്ചത്.

നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവർ മോഷണ മുതലുകൾ ആറ്റിങ്ങലിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച പൊലീസ് സംഘം പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Two arrested for theft at Attingal temple

Next TV

Related Stories
കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 30, 2025 11:11 PM

കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

Jul 30, 2025 11:02 PM

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....

Read More >>
വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

Jul 30, 2025 09:00 PM

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര...

Read More >>
ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

Jul 30, 2025 04:09 PM

ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും...

Read More >>
ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Jul 30, 2025 03:13 PM

ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News

//Truevisionall