സംസ്ഥാന കര്‍ഷക അവാര്‍ഡ്; 23 വരെ അപേക്ഷിക്കാം

സംസ്ഥാന കര്‍ഷക അവാര്‍ഡ്; 23 വരെ അപേക്ഷിക്കാം
Jul 20, 2025 10:45 PM | By Jain Rosviya

(truevisionnews.com) കാര്‍ഷികോല്‍പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന കര്‍ഷക അവാര്‍ഡിന് ജൂലൈ 23 വരെ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം നല്‍കിയ 40 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ക്ക് പുറമെ പുതുതായി ആറ് വിഭാഗങ്ങളില്‍ കൂടി ഇത്തവണ പുരസ്‌കാരം നല്‍കും.

ഭിന്നശേഷിക്കാരായ കര്‍ഷകര്‍, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്, അതത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പാക്കുന്ന കൃഷിഭവന്‍, മികച്ച പ്രവര്‍ത്തനം നടത്തിയ കൃഷി ജോയിന്റ് ഡയറക്ടര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി എഞ്ചിനീയര്‍ എന്നിങ്ങനെയാണ് പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍.

കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അവാര്‍ഡിന് കര്‍ഷകര്‍ക്ക് അതത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം കൃഷിഭൂമിയുടെ രേഖകളും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം.

അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും www.keralaagriculture.gov.in ല്‍ ലഭിക്കും. ഓരോ വിഭാഗങ്ങളിലും അവാര്‍ഡിനായി തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും

State Farmer Award Applications can be submitted till 23

Next TV

Related Stories
വേഗം വിട്ടോ ജോലി ഇവിടെയുണ്ട് ....! റെയിൽവേയിൽ 6238 ഒഴിവുകൾ, അപേക്ഷിക്കാം ജൂലായ് 28 വരെ

Jul 20, 2025 03:04 PM

വേഗം വിട്ടോ ജോലി ഇവിടെയുണ്ട് ....! റെയിൽവേയിൽ 6238 ഒഴിവുകൾ, അപേക്ഷിക്കാം ജൂലായ് 28 വരെ

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക്...

Read More >>
ജോലി നോക്കി നടക്കുവാണോ....? എങ്കിൽ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ മികച്ച അവസരം, ഇപ്പോള്‍ അപേക്ഷിക്കാം

Jul 18, 2025 10:23 AM

ജോലി നോക്കി നടക്കുവാണോ....? എങ്കിൽ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ മികച്ച അവസരം, ഇപ്പോള്‍ അപേക്ഷിക്കാം

കാനറ ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് 35 ഒഴിവുകളിലേക്ക് അപേക്ഷ...

Read More >>
എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Jul 7, 2025 04:59 PM

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
Top Stories

//Truevisionall