കോട്ടയം: ( www.truevisionnews.com ) കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. വൈക്കത്ത് മുറിഞ്ഞ പുഴയിലാണ് അപകടം. മുപ്പതോളം പേർ വള്ളത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. ഒരാളെ കാണാതായി. പാണാവള്ളിയിലേക്ക് മരണാനന്തര ചടങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടരുന്നു.
Boat capsizes in Vaikom Kottayam Around 30 people were on board Rescue operations continue
