വീണ്ടും മരണം ; പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

വീണ്ടും മരണം ; പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം
Jul 28, 2025 01:32 PM | By Athira V

കാസര്‍കോട്: ( www.truevisionnews.com ) പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കൽ വയലിലാണ് സംഭവം. ക്ഷീര കർഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്.

ഇദ്ദേഹത്തിന്‍റെ പശുവിനെയും ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. വയലില്‍ പശുവിനെ പുല്ല് മേക്കാനായി പോയതായിരുന്നു കുഞ്ഞുണ്ടൻ നായർ.ഏറെ നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച പൊട്ടിവീണ വൈദ്യുതിക്കമ്പികളിൽനിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചിരുന്നു. തിരുവനന്തപുരം ആറ്റങ്ങലിൽ വീടിനുമുന്നിലെ സർവീസ് വയറിൽനിന്ന് വൈദ്യുതി പ്രവഹിച്ച് ആലംകോട് പൂവൻപാറ കൂരുവിളവീട്ടിൽ ലീലാമണി(87), സ്വന്തം തെങ്ങിൻതോപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതക്കമ്പി പൊട്ടിവീണ് പാലക്കാട് കൊടുമ്പ് ഓലശ്ശേരി പാളയം സ്വദേശി സി. മാരിമുത്തു (75), തോട്ടിൽ നീന്തുന്നതിനിടെ വൈദ്യുതക്കമ്പി പൊട്ടിവീണ് മലപ്പുറം വേങ്ങരയിലെ കണ്ണമംഗലം അച്ചനമ്പലം പുള്ളാട്ട് അബ്ദുൽ വദൂദ് (17) എന്നിവരാണ് മരിച്ചത്.

Elderly man dies tragically after being electrocuted by a fallen electric wire in Kasaragod

Next TV

Related Stories
അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

Jul 28, 2025 06:33 PM

അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക്...

Read More >>
നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

Jul 28, 2025 04:51 PM

നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി....

Read More >>
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

Jul 28, 2025 04:05 PM

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall