---
title: "ഇന്ന് അവധി; മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി"
english_title: "Schools operating relief camps in three districts and all educational institutions in Kuttanad taluk are closed today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304997/schools-operating-relief-camps-in-three-districts-and-all-educational-institutions-in-kuttanad-taluk-are-closed-today"
published_at: "2025-07-28T06:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6886cbec170e3_FGFG.jpg"
keywords: []
---

# ഇന്ന് അവധി; മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

> **Lead Summary:** **തിരുവനന്തപുരം: [** സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

## Article Content

**തിരുവനന്തപുരം: [** സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

അതേസമയം പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്‌കൂളുകള്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി അഞ്ച് സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

കനത്ത മഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാല്‍ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി സ്‌കൂളുകള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304997/schools-operating-relief-camps-in-three-districts-and-all-educational-institutions-in-kuttanad-taluk-are-closed-today)