മരണക്കുഴി; റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

മരണക്കുഴി;  റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
Jul 28, 2025 07:59 AM | By Anjali M T

മലപ്പുറം:(www.truevisionnews.com) നെടിയിരുപ്പ് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

അതേസമയം എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തേവര എസ്‍എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യര്‍ത്ഥി കൊച്ചി ടി‍ഡി റോഡിൽ താമസിക്കുന്ന ഗോവിന്ദ് സുധീന്ദ്രനാഥ ഷേണായി (18) ആണ് മരിച്ചത്. ഏരുര്‍ റൂട്ടിലോടനുന്ന നന്ദനം എന്ന ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്.

തേവര എസ്‍എച്ച് കോളേജിലെ ഒന്നാം വര്‍ഷ ബികോം ഫിനാന്‍സ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്. ഇന്ന് രാവിലെ എട്ടോടെ തേവരയിൽ ടൗണ്‍ഹാളിന് അടുത്തുള്ള പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗോവിന്ദ് സ്കൂട്ടറിൽ പാലം ഇറങ്ങിവരുകയായിരുന്നു. പിന്നാലെ സ്വകാര്യ ബസമുണ്ടായിരുന്നു. ഇതിനിടയിൽ സ്കൂട്ടറിന്‍റെ ഹാന്‍ഡിൽ ബസിൽ തട്ടി.

ഇതോടെ ഗോവിന്ദ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.മൃദംഗം ക്ലാസിനായി ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകമുണ്ടായത്. കൊച്ചിയിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഇതിനിടെയാണ് അപകമുണ്ടായത്.

A woman who was undergoing treatment after falling into a pothole on the Nediyiruppu road in Malappuram died.

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന് പരിക്ക്

Jul 28, 2025 01:10 PM

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന്...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 11:51 AM

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക്...

Read More >>
കോഴിക്കോട് ആയഞ്ചേരിയിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

Jul 28, 2025 11:41 AM

കോഴിക്കോട് ആയഞ്ചേരിയിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

വടകര ആയഞ്ചേരി മുക്കടത്തുംവയലിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക്...

Read More >>
'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

Jul 28, 2025 11:32 AM

'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) അന്തരിച്ചു....

Read More >>
വേഗം വിട്ടോ ....സ്വർണം കാത്തിരുന്നവർക്ക് വാങ്ങാൻ പറ്റിയ അവസരം, ഒരു പവന് ഇന്ന് വില 73,280

Jul 28, 2025 11:12 AM

വേഗം വിട്ടോ ....സ്വർണം കാത്തിരുന്നവർക്ക് വാങ്ങാൻ പറ്റിയ അവസരം, ഒരു പവന് ഇന്ന് വില 73,280

സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് ഇന്ന് വില...

Read More >>
ഗോവിന്ദച്ചാമി ആദ്യം പോയത് തളിപ്പറമ്പയിലേക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റി വീണ്ടും ജയിലിന് മുന്നിൽ; ദൃശ്യങ്ങള്‍ പുറത്ത്

Jul 28, 2025 11:10 AM

ഗോവിന്ദച്ചാമി ആദ്യം പോയത് തളിപ്പറമ്പയിലേക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റി വീണ്ടും ജയിലിന് മുന്നിൽ; ദൃശ്യങ്ങള്‍ പുറത്ത്

ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആദ്യം പോയത് തളിപ്പറമ്പ...

Read More >>
Top Stories

//Truevisionall