ഹൈദരാബാദ്:(www.truevisionnews.com) ഹൈദരാബാദിൽ വനിതാ ഡോക്ടർ അടങ്ങിയ കുട്ടിക്കടത്ത്-വാടക ഗർഭധാരണ മാഫിയ പിടിയിൽ. ഹൈദരാബാദിലെ ഗോപാലപുരത്തുള്ള സൃഷ്ടി ഐവിഎഫ് സെന്ററിന്റെ ഉടമസ്ഥയായ ഡോ. നമ്രത അടക്കം എട്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിറ്റിയിലെ വിവിധ ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് ഇവർ നടത്തിയത് കോടികളുടെ ഇടപാടുകളാണ്. ഹൈദരാബാദിലെ ദമ്പതികളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
വാടക ഗർഭധാരണത്തിലൂടെ പിറന്ന കുട്ടിയെന്ന് പറഞ്ഞ് ഇവർക്ക് ഡോ.നമ്രത ഒരു കുഞ്ഞിനെ നൽകി. 35 ലക്ഷമാണ് ഫീസായി ഇവരിൽ നിന്ന് വാങ്ങിയത്. സംശയം തോന്നിയ ഇവർ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തി. കുഞ്ഞ് ഇവരുടേതല്ല എന്ന് തെളിഞ്ഞതോടെയാണ് ദമ്പതികൾ പൊലീസിൽ പരാതി നൽകിയത്. അബോർഷനായി എത്തുന്ന സ്ത്രീകൾക്ക് പണം വാഗ്ദാനം ചെയ്ത് ഗർഭകാലം മുഴുവൻ കഴിയാനാവശ്യപ്പെടുകയും പിന്നീട് ഈ കുഞ്ഞിനെ വാടക ഗർഭധാരണത്തിനായെത്തുന്ന ദമ്പതികളെ കബളിപ്പിച്ച് അവർക്ക് നൽകുകയുമാണ് ചെയ്യുന്നത്.
Child trafficking and surrogacy mafia including female doctor arrested in Hyderabad
