പ്രാർത്ഥന വിഫലം; മലപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

പ്രാർത്ഥന വിഫലം; മലപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jul 28, 2025 07:19 AM | By VIPIN P V

എരമംഗലം (മലപ്പുറം): (www.truevisionnews.com) കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ്‌ ഖൈസി (39) ന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരം കുട്ടായിൽനിന്ന് കൂട്ടുകാരുമായി കരിങ്കല്ലത്താണി - നടുവട്ടം റോഡിൽ കാരക്കാട് അയിലക്കാട് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാൻ വന്നതായിരുന്നു. മൂന്നുപേർ ചേർന്നു തോടിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുഹമ്മദ്‌ ഖൈസ് ഒഴുക്കിൽ പെടുകയായിരുന്നു. ശക്തമായ അടിയൊഴുക്കും ചുഴിയും ഉണ്ടായിരുന്നതായി പ്രദേശ വാസികൾ പറയുന്നു.

തുടർന്ന് പൊന്നാനിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ തിരച്ചിൽ തുടങ്ങിയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 12:30 ആയിട്ടും കണ്ടെത്താനാവത്തതിനാൽ അഗ്നിരക്ഷാസേന തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങിയിരുന്നു. എന്നാൽ കൂട്ടായിൽ നിന്നെത്തിയവരും കാരക്കാട്, അയിലക്കാട് തുടങ്ങിയ പ്രാദേശികമായുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നു തിരച്ചിൽ തുടരുന്നതിനിടെയാണ് പുലർച്ചെ 1:30 ഓടെ മൃതദേഹം കണ്ടെത്തിയത്.

നൂറടിത്തോട്ടിൽ തിരച്ചിൽ തുടർന്ന അയിലക്കാട് സ്വദേശിയും ഉൾനാടൻ മത്സ്യത്തൊഴിലാളിയുമായ ഫൈസലാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ്‌ ഖൈസും കൂട്ടുകാരും കുളിച്ച സ്ഥലത്തിന് അടുത്തുനിന്നാണ് കണ്ടെത്തിയത്. മൃതദേഹം ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിലേക്ക് മാറ്റിയിട്ടുണ്ട്.

Body of a young man who drowned while bathing with friends Malappuram found

Next TV

Related Stories
കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 11:51 AM

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക്...

Read More >>
കോഴിക്കോട് ആയഞ്ചേരിയിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

Jul 28, 2025 11:41 AM

കോഴിക്കോട് ആയഞ്ചേരിയിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

വടകര ആയഞ്ചേരി മുക്കടത്തുംവയലിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക്...

Read More >>
'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

Jul 28, 2025 11:32 AM

'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) അന്തരിച്ചു....

Read More >>
വേഗം വിട്ടോ ....സ്വർണം കാത്തിരുന്നവർക്ക് വാങ്ങാൻ പറ്റിയ അവസരം, ഒരു പവന് ഇന്ന് വില 73,280

Jul 28, 2025 11:12 AM

വേഗം വിട്ടോ ....സ്വർണം കാത്തിരുന്നവർക്ക് വാങ്ങാൻ പറ്റിയ അവസരം, ഒരു പവന് ഇന്ന് വില 73,280

സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് ഇന്ന് വില...

Read More >>
ഗോവിന്ദച്ചാമി ആദ്യം പോയത് തളിപ്പറമ്പയിലേക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റി വീണ്ടും ജയിലിന് മുന്നിൽ; ദൃശ്യങ്ങള്‍ പുറത്ത്

Jul 28, 2025 11:10 AM

ഗോവിന്ദച്ചാമി ആദ്യം പോയത് തളിപ്പറമ്പയിലേക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റി വീണ്ടും ജയിലിന് മുന്നിൽ; ദൃശ്യങ്ങള്‍ പുറത്ത്

ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആദ്യം പോയത് തളിപ്പറമ്പ...

Read More >>
എന്തിനാണ് ഭയം ......? 'മുഖപ്രസംഗം എഴുതി അരമനയിൽ കയറി ഒതുങ്ങിയിരുന്നാൽ പരിഹാരമാകുമോ? പരാതി പറയാനുള്ള ധൈര്യം പോലുമില്ലേ?'

Jul 28, 2025 11:04 AM

എന്തിനാണ് ഭയം ......? 'മുഖപ്രസംഗം എഴുതി അരമനയിൽ കയറി ഒതുങ്ങിയിരുന്നാൽ പരിഹാരമാകുമോ? പരാതി പറയാനുള്ള ധൈര്യം പോലുമില്ലേ?'

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി...

Read More >>
Top Stories

//Truevisionall