ബഗളൂരു: ( www.truevisionnews.com ) റായ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ മുദ്ഗലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യുവ ദമ്പതികൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുള്ള മകൾക്ക് പരിക്കേറ്റു.
ആർ. രമേശ് ഗുഡദപ്പ (25), ഭാര്യ അനസുയ രമേശ് (22) എന്നിവരാണ് മരിച്ചത്. മകൾ സൗജന്യ രമേശിന് (മൂന്ന്) നിസാര പരിക്കേറ്റു. ഇന്നാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുദ്ഗൽ പട്ടണത്തിൽ നിന്ന് നാഗൽപൂരിലേക്ക് കുടുംബം യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണാപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. റോഡരികിലെ വൻമരം ബൈക്കിന് മുകളിൽ വീഴുകയായിരുന്നു.
.gif)

മുദ്ഗൽ പൊലീസ് സ്റ്റേഷൻ എസ്ഐ വെങ്കിടേഷ് മഡിഗേരി സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Young couple dies after tree falls on bike they were riding toddler injured
