---
title: "പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു"
english_title: "A Plus One student drowned while bathing with friends in the church pool"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304245/a-plus-one-student-drowned-while-bathing-with-friends-in-the-church-pool"
published_at: "2025-07-23T19:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6880eec9019f4_ggggt.jpg"
keywords: []
---

# പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

> **Lead Summary:** **ഹരിപ്പാട് (ആലപ്പുഴ): ( **[www.truevisionnews.com]** )** പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ ഷമീറിന്റെ മകൻ സുഹൈലാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുവാറ്റ ജമാ മസ്ജിദ് കുളത്തിലാണ് സംഭവം.

## Article Content

**ഹരിപ്പാട് (ആലപ്പുഴ): ( **[www.truevisionnews.com]** )** പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ ഷമീറിന്റെ മകൻ സുഹൈലാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുവാറ്റ ജമാ മസ്ജിദ് കുളത്തിലാണ് സംഭവം.

കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സുഹൈലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വീയപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

**മുങ്ങിമരണങ്ങൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

ആരെങ്കിലും മുങ്ങിപ്പോകുന്നത് കണ്ടാൽ: ഉടൻതന്നെ സഹായത്തിനായി ആംബുലൻസിനെയോ, പോലീസിനെയോ, ഫയർഫോഴ്സിനെയോ വിവരമറിയിക്കുക. (സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഹെൽപ്പ്‌ലൈൻ നമ്പറുകൾ ലഭ്യമാണ്). നീന്തൽ അറിയാമെങ്കിൽ പോലും സുരക്ഷാ മുൻകരുതലുകളില്ലാതെ മുങ്ങിപ്പോയ വ്യക്തിയെ രക്ഷിക്കാൻ ശ്രമിക്കരുത്. പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർ എത്താൻ കാത്തിരിക്കുക. രക്ഷപ്പെടുത്താൻ സാധിച്ചാൽ, ഉടൻതന്നെ പ്രഥമശുശ്രൂഷ (CPR) നൽകാൻ ശ്രമിക്കുക. മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ എല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304245/a-plus-one-student-drowned-while-bathing-with-friends-in-the-church-pool)