---
title: "അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം; നടത്തിപ്പുകാരൻ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു "
english_title: "Uduppi Illegal brothel in apartment operator arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303233/uduppi-illegal-brothel-in-apartment-operator-arrested"
published_at: "2025-07-18T12:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6879eb3552d5f_men.jpg"
keywords: []
---

# അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം; നടത്തിപ്പുകാരൻ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു 

> **Lead Summary:** **മംഗളൂരു: **ഉഡുപ്പിയിലെ അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം നടത്തുന്നുവെന്ന പരാതിയിൽ ഒരാളെ മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതിയെ മോചിപ്പിച്ചു.ഹൊന്നാവർ താലൂക്കിലെ ജലവള്ളിയിൽ താമസിക്കുന്ന ഗണേഷ് ഗണപ നായികാണ് അറസ്റ്റിലായത് .

## Article Content

**മംഗളൂരു: **ഉഡുപ്പിയിലെ അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം നടത്തുന്നുവെന്ന പരാതിയിൽ ഒരാളെ മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതിയെ മോചിപ്പിച്ചു.ഹൊന്നാവർ താലൂക്കിലെ ജലവള്ളിയിൽ താമസിക്കുന്ന ഗണേഷ് ഗണപ നായികാണ് അറസ്റ്റിലായത് .

ഹെർഗ ഗ്രാമത്തിൽ ഈശ്വരനഗറിലെ 20-ാം ക്രോസിന് സമീപമുള്ള മഹലാസ എമറാൾഡ് അപ്പാർട്ട്മെന്റിലെ 103-ാം നമ്പർ മുറിയിൽ യുവതിയെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച് നിയമവിരുദ്ധ സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുന്നതായി മണിപ്പാൽ പൊലീസിന് ​വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത് . കേസിൽ ഉൾപ്പെട്ട മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303233/uduppi-illegal-brothel-in-apartment-operator-arrested)