(truevisionnews.com)അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് രജിഷ വിജയൻ. നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രജിഷ തമിഴിലും സജീവമായി. ആറ് മാസം കൊണ്ട് 15 കിലോ ഭാരമാണ് താരം കുറച്ചത്. സെലിബ്രിറ്റി ട്രെയിനർ അലി ഷിഫാസാണ് നടിയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത്.
ചുരുക്കം സിനിമകൾകൊണ്ടുതന്നെ മലയാളസിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു . രജിഷാ മലയാളത്തിനു പുറമെ , തെലുങ്ക് ഭാഷാ ചിത്രങ്ങളിലും തൻറെ കഴിവ് തെളിയിച്ചു കഴിഞ്ഞു. വീണ്ടും സോഷ്യൽ മീഡിയയിലൂടെ ട്രൻഡിങ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.കറുത്ത ഓവർസൈസ്ഡ് സ്വെറ്റ്ഷർട്ട്,ചെറിയ സ്കേർട്ട്,പാറ്റേൺ ചെയ്ത സോക്സുകൾ ഷൂസ് ഔട്ഫിറ്റിൽ ക്യൂട്ടായി പോണി ടൈൽ ഹെയർ സ്റ്റൈലിൽ തിളങ്ങുകയാണ് താരം.
.gif)

പ്രെറ്റി ലിറ്റിൽ ബേബി എന്ന പാട്ടാണ് ഫോട്ടോയിൽ ഉപയോച്ചിരിക്കുന്നത് .രജിഷയുടെ ഈ മാറ്റം പലർക്കും പ്രചോദനമാണ് . കഠിനാധ്വാനം രജിഷയുടെ കരിയറിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് ആരാധകർ കരുതുന്നത്. വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി ട്രാൻസ്ഫോർമേഷൻ യാത്രയിലൂടെ കടന്നുപോകാൻ അവർ ദൃഢനിശ്ചയമെടുത്തു എന്നതിന്റ തെളിവാണ് പുതിയ മാറ്റം .
Rajisha Vijayan shocks again with her new look
