കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ചേവായൂരിൽ പതിനഞ്ചുകാരിയെ വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ചേവായൂർ സ്വദേശി രമേശിന്റെ മകൾ തീർത്ഥയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം . പെൺകുട്ടിയെ പിതാവിന്റെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടുകാർക്കൊപ്പം പുറത്ത് പോയ കുട്ടി തിരികെ വരാൻ വൈകിയതിനാൽ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.
ആത്മഹത്യാ പ്രവണതയുള്ളവർക്ക് സഹായം ലഭ്യമാക്കാൻ
നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ ആത്മഹത്യാപരമായ ചിന്തകളുണ്ടെങ്കിൽ, ഉടൻതന്നെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. താഴെക്കൊടുത്തിരിക്കുന്ന മാർഗ്ഗങ്ങൾ സഹായകമായേക്കാം:മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക: ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുന്നത് ആത്മഹത്യാപരമായ ചിന്തകളെ അതിജീവിക്കാൻ സഹായിക്കും.
.gif)

- സഹായ ഹെൽപ്‌ലൈനുകളിൽ വിളിക്കുക: കേരളത്തിൽ മാനസികാരോഗ്യ പിന്തുണ നൽകുന്ന നിരവധി ഹെൽപ്‌ലൈനുകൾ ലഭ്യമാണ്. ഉദാഹരണത്തിന്, ദിശ (DISHA) ഹെൽപ്‌ലൈൻ 1056 എന്ന നമ്പറിൽ 24 മണിക്കൂറും സൗജന്യമായി വിളിക്കാം. കൂടാതെ, മൈത്രി (Maithri) ഹെൽപ്‌ലൈൻ 0484 2540530 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
- കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കുക: വിശ്വസിക്കാവുന്നവരുമായി നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കുവെക്കുന്നത് ആശ്വാസം നൽകും.
- ആരോഗ്യകരമായ ജീവിതശൈലി: ചിട്ടയായ വ്യായാമം, നല്ല ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും അതിനെ അതിജീവിക്കാൻ വഴികളുണ്ട്. സഹായം തേടുന്നതിലൂടെ നിങ്ങൾ ഒറ്റക്കല്ലെന്ന് മനസ്സിലാക്കാനും മുന്നോട്ട് പോകാനും സാധിക്കും.)
Fifteen-year-old girl found committing suicide at home in Chevayur, Kozhikode
