'കുഞ്ഞുങ്ങളുടെ ഛിന്നഭിന്നമായ ശരീരം കാണേണ്ടി വരുന്ന മാതാപിതാക്കളെ കണ്ട് ഞാന്‍ ആനന്ദിക്കും....' ; ഡല്‍ഹിയിലും ബെംഗളുരുവിലും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

'കുഞ്ഞുങ്ങളുടെ ഛിന്നഭിന്നമായ ശരീരം കാണേണ്ടി വരുന്ന മാതാപിതാക്കളെ കണ്ട് ഞാന്‍ ആനന്ദിക്കും....' ; ഡല്‍ഹിയിലും ബെംഗളുരുവിലും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
Jul 18, 2025 01:34 PM | By Athira V

ന്യൂഡല്‍ഹി: ( www.truevisionnews.com ) ഡല്‍ഹിയിലേയും ബെംഗളൂരുവിലെയും സ്‌കൂളുകളില്‍ വ്യാപകമായ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോബ് ഭീഷണി സന്ദേശം സ്‌കൂളുകള്‍ക്ക് ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നാല് തവണയാണ് ഡല്‍ഹിയിലെ ചില സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ബെഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കാണ് സന്ദേശം ലഭിച്ചത്. ക്ലാസ് മുറികളില്‍ ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും ആരും അതിജീവിക്കില്ലെന്നുമാണ് സന്ദേശത്തിലുള്ളത്.

ഡല്‍ഹി ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥന്‍ പറയുന്നത് അനുസരിച്ച് രോഹിണിയിലെ റിച്ച്‌മോന്‍ണ്ട് ഗ്ലോബല്‍ സ്‌കൂളില്‍ നിന്ന് 4.55 നും അഭിനവ് പബ്ലിക് സ്‌കൂള്‍, രോഹിണിയിലെ സോവറിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് 8 സണിക്കും 8.16നുമായിട്ടാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള കോളുകള്‍ എത്തിയത്. കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഇത്തരം ഇമെയില്‍ സന്ദേശം ലഭിച്ചുവെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു.

പൊലീസുംം ബോംബ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കുന്ന തരത്തില്‍ ഒന്നും സ്‌കൂളുകളില്‍ നിന്ന് കണ്ടെത്തിയില്ല. പരിശോധനയുടെ ഭാഗമായി സ്‌കൂള്‍ ഒഴിപ്പിച്ചു.

ബുധനാഴ്ച ഡല്‍ഹിയിലെ 7 സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഒരു സ്‌കൂളിലേക്കും കോളേജിലേക്കും ഇമെയില്‍ അയച്ചുവെന്നാരോപിച്ച് 12 വയസുള്ള കുട്ടിയെ ചൊവ്വാഴ്ച പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മറ്റ് കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

വിപിഎന്‍ മുഖേന അയച്ച സന്ദേശങ്ങളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വ്യാപകമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഡല്‍ഹിയിലെ നിരവധി സ്‌കൂളുകള്‍ക്കാണ് ഇത്തരത്തില്‍ ബോംബ് ഭീഷണി ലഭിച്ചത്.

മെയ് 2024ല്‍ മാത്രമായി വിവിധ സ്‌കൂളുകളിലായി ഒഫീഷ്യല്‍ ഇമെയിലുകളിലേക്ക് ഇരുനൂറോളം ഭീഷണി മെയിലുകളാണ് ലഭിച്ചത്. സ്‌കൂളുകള്‍ക്ക് പുറമെ ആശുപത്രികള്‍, എയര്‍പോര്‍ട്ടുകളിലും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.സ്‌കൂളുകള്‍ക്ക് ലഭിച്ച സന്ദേശത്തില്‍ കടുത്ത ഭീഷണിയുടെയും അക്രമത്തിന്റെയും ഭാഷ കലര്‍ന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലാണ് മെയില്‍. കറുത്ത പ്ലാസ്റ്റിക് ബാഗിലാണ് ബോംബ് വെച്ചിട്ടുള്ളത് എന്നാണ് സന്ദേശത്തിലുള്ളത്.

'സ്‌ഫോടനത്തില്‍ ഒരാള്‍ പോലും അവശേഷിക്കില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണുമ്പോള്‍ സന്തോഷത്തോടെ ഞാന്‍ ചിരിക്കും. കുഞ്ഞുങ്ങളുടെ തണുത്ത ഛിന്നഭിന്നമായ ശരീരം കാണേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ കണ്ട് ഞാന്‍ ആനന്ദിക്കും,' സന്ദേശത്തില്‍ പറയുന്നു.

അയച്ച വ്യക്തി മാനസികപ്രശ്‌നമുള്ള ആളാണോയെന്ന് സംശയിക്കുന്ന തരത്തിലാണ് സന്ദേശം. ആരോഗ്യ രംഗത്തോട് കടുത്ത അതൃപ്തിയുള്ള ആളാണ് മെയിലിന് പിന്നിലെന്നാണ് നിഗമനം. സ്വന്തം ജീവനൊടുക്കുന്നതിനെക്കുറിച്ചും ഇയാള്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. 'നിങ്ങള്‍ എല്ലാവരും ഈ ബുദ്ധിമുട്ട് അനുഭവിക്കാന്‍ അര്‍ഹരാണ്. വാര്‍ത്ത കണ്ട ശേഷം ഞാന്‍ ആത്മഹത്യ ചെയ്യും. കഴുത്തും കൈത്തണ്ടയും അറുത്ത് ആത്മഹത്യ ചെയ്യും.

എനിക്ക് ഒരിക്കലും സഹായം ലഭിച്ചിട്ടില്ല. സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ആരും എന്നെ ശ്രദ്ധിച്ചിട്ടില്ല, ആരും ഒരിക്കലും ഇനി ശ്രദ്ധിക്കുകയുമില്ല. നിസ്സഹായരും വിവരമില്ലാത്തവരുമായ മനുഷ്യരെ ചികിത്സിക്കുന്നതില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാനസികരോഗ ചികിത്സയ്ക്ക് സഹായിക്കാന്‍ കഴിയുമെന്ന് ആളുകളെ കബളിപ്പിക്കുകയാണ്. അവര്‍ അങ്ങനെ ചെയ്യുന്നില്ല എന്നതിന് ഞാന്‍ ജീവിക്കുന്ന തെളിവാണ്. നിങ്ങളെല്ലാം ഇത് അര്‍ഹിക്കുന്നു. എന്നെപ്പോലെ കഷ്ടപ്പെടാന്‍ നിങ്ങള്‍ അര്‍ഹരാണ്,' മെയിലില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Bomb threats to schools in Delhi and Bengaluru

Next TV

Related Stories
സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്

Jul 18, 2025 02:24 PM

സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്

സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും...

Read More >>
അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം; നടത്തിപ്പുകാരൻ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

Jul 18, 2025 12:05 PM

അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം; നടത്തിപ്പുകാരൻ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

ഉഡുപ്പിയിലെ അപ്പാർട്ട്മെന്റിൽ അനാശാസ്യകേന്ദ്രം നടത്തുന്നുവെന്ന പരാതിയിൽ ഒരാളെ മണിപ്പാൽ പൊലീസ് അറസ്റ്റ്...

Read More >>
നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

Jul 18, 2025 09:06 AM

നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

നിമിഷ പ്രിയ മോചനവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ആക്ഷൻ...

Read More >>
വീണ്ടും ഇടിമിന്നലേറ്റ് മരണം; ബീഹാറിൽ  24 മണിക്കൂറിനിടെ മരിച്ചത് പത്തൊമ്പത്‌പേർ

Jul 17, 2025 10:59 PM

വീണ്ടും ഇടിമിന്നലേറ്റ് മരണം; ബീഹാറിൽ 24 മണിക്കൂറിനിടെ മരിച്ചത് പത്തൊമ്പത്‌പേർ

ബീഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് മരിച്ചത് പത്തൊമ്പത്‌പേർ...

Read More >>
Top Stories










//Truevisionall