---
title: "വീണ്ടും ഇടിമിന്നലേറ്റ് മരണം; ബീഹാറിൽ  24 മണിക്കൂറിനിടെ മരിച്ചത് പത്തൊമ്പത്‌പേർ "
english_title: "Nineteen people died due to lightning strikes in Bihar in 24 hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303163/nineteen-people-died-due-to-lightning-strikes-in-bihar-in-24-hours"
published_at: "2025-07-17T22:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6879330da4b80_minnal.jpg"
keywords: []
---

# വീണ്ടും ഇടിമിന്നലേറ്റ് മരണം; ബീഹാറിൽ  24 മണിക്കൂറിനിടെ മരിച്ചത് പത്തൊമ്പത്‌പേർ 

> **Lead Summary:** **ബീഹാർ : ** ബീഹാറിൽ വീണ്ടും ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്തത്. ഏറ്റവും കൂടുതൽ മരണങ്ങൾ നളന്ദയിലാണ് റിപ്പോർട്ട് ചെയ്തത്. വൈശാലി, ബങ്ക, പട്ന, കൂടാതെ, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപൂർ ജില്ലകളിലുള്ളവരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്.

## Article Content

**ബീഹാർ : ** ബീഹാറിൽ വീണ്ടും ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്തത്. ഏറ്റവും കൂടുതൽ മരണങ്ങൾ നളന്ദയിലാണ് റിപ്പോർട്ട് ചെയ്തത്. വൈശാലി, ബങ്ക, പട്ന, കൂടാതെ, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപൂർ ജില്ലകളിലുള്ളവരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്.

മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിക്കുകയും പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

> ബിഹാർ ദുരന്ത നിവാരണ വകുപ്പ് "ഇന്ദ്രവജ്ര" എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇത് ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിലും സ്ഥലങ്ങളിലും നേരത്തെ അറിയിപ്പ് നൽകാൻ സഹായിക്കുന്നു. ഇടിമിന്നലുള്ളപ്പോൾ വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷിതരായിരിക്കാനുമുള്ള നിർദ്ദേശങ്ങൾ സർക്കാർ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303163/nineteen-people-died-due-to-lightning-strikes-in-bihar-in-24-hours)