തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലര്‍ട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ട ആണ്. 20ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്.
.gif)

ശ്രദ്ധിക്കേണ്ട പൊതുവായ ജാഗ്രതാ നിർദ്ദേശങ്ങൾ
അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
ഒഴിവാക്കേണ്ട കാര്യങ്ങൾ:
യാതൊരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ല.
അപകടകരമായ സാഹചര്യങ്ങളിൽ യാത്രകൾ ഒഴിവാക്കുക.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
പുഴകളുടെയും തോടുകളുടെയും തീരങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക.
രാത്രികാല യാത്രകൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ ഒഴിവാക്കുക.
ചെയ്യേണ്ട കാര്യങ്ങൾ:
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു എമർജൻസി കിറ്റ് (അത്യാവശ്യ മരുന്നുകൾ, വെള്ളം, ഭക്ഷണം, ടോർച്ച്, റേഡിയോ, ഫോൺ ചാർജർ മുതലായവ) തയ്യാറാക്കി വെക്കുക.
അധികാരികളുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.
രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്നവർക്ക് പൂർണ്ണ സഹകരണം നൽകുക.
മറ്റുള്ളവരെയും ഈ മുന്നറിയിപ്പുകളെക്കുറിച്ച് അറിയിച്ച് സഹായിക്കുക.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കാൻ തയ്യാറെടുക്കുക.
Extremely heavy rain warning red alert declared High alert issued in five districts
