മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?
Jul 18, 2025 07:40 AM | By Athira V

( www.truevisionnews.com ) മഴക്കാലം അത് ഒരു സുഖമുള്ള കാലാവസ്ഥയാണല്ലേ. മഴയുടെ തണുപ്പും, കാറ്റും ശബ്ദവുമെല്ലാം ആസ്വദിച്ച് ഇരിക്കുന്ന നിരവധിപ്പേരുണ്ട്. ഈ മഴക്കാലത്തെ മറ്റൊരു പ്രശ്നം വിശപ്പാണ്. തണുത്ത കാലാവസ്ഥയാകാം ഇതിന് കാരണം. എന്തായാലും വിശക്കും. അപ്പോൾ കഴിക്കാതെ പറ്റില്ല. എന്നാൽ പിന്നെ മഴക്കാലത്തെ വിശപ്പിന് അൽപം ആരോഗ്യകരമായ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുന്നതാകും നല്ലത്. ആദ്യം മഴക്കാലത്ത് ശരീരത്തിന് വേണ്ട പോഷകങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കുക.

ഉദാഹരണത്തിന് സൂര്യപ്രകാശം കുറവായതിനാൽ വൈറ്റമിൻ ഡി ലഭിക്കുന്നത് കുറഞ്ഞേക്കും. അതൊഴിവാക്കാൻ ഭക്ഷണത്തിൽ വിറ്റാമിൻ ഡി അടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുകയോ, സപ്ലിമെന്റുകൾ കഴിക്കുകയോ ചെയ്യുക. ശരീരത്തെ മാത്രമല്ല മാനസികാവസ്ഥയേയും സ്വാധീനിക്കുന്ന ഘടകമാണ് വിറ്റാമിൻ ഡി.

ശരീരത്തിന് ക്ഷീണം തോന്നിപ്പിക്കുന്ന മറ്റൊരു കാരണം അയേണിന്റെ കുറവാകാം. നമ്മുടെ കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നത് അയേണാണ്. അവ കുറഞ്ഞാൽ ശരീരം തളരും. പച്ചക്കറികൾ, ബീറ്റ്‌റൂട്ട്, ഇലക്കറികൾ എന്നിവയിൽ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നു. ഇവ കൂടി മഴക്കാല ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ശരീരത്തിലെ ഊർജ ഉല്പാദനത്തെ സഹായിക്കുന്നതിന് ബി കോംപ്ലക്സ് എടുക്കുന്നതിലൂടെ തലച്ചോറിനും, മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. മഴക്കാലം കുടലിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. തൈര്, മോര്, ദോശ, ഇഡലി തുടങ്ങിയ പുളിപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രോബയോട്ടിക്സ് ഉത്പാദിപ്പിച്ച് കുടലിന്റെ ആരോഗ്യം നിലനിർത്താം.

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും പരിഗണന നൽകണം. ശാരീരികമായി മെച്ചപ്പെട്ട അവസ്ഥയിലെങ്കിലും മണസൂൺകാലത്ത് ആളുകളിൽ സമ്മർദ്ദവും, ഉത്കണ്ഠയും കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. മഗ്നീഷ്യമാണ് ഈ ഘട്ടത്തിൽ ശരീരത്തിന് വേണ്ടത്. നട്ട്സ്, വാഴപ്പഴം, ധാന്യങ്ങൾ എന്നിവയിലൂടെ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.

heavy rain include these items in your monsoon diet

Next TV

Related Stories
മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

Jul 15, 2025 05:54 PM

മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാതിരുന്നാൽ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ...

Read More >>
ശർക്കര ചേർത്തൊരു പാൽ; ഇന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിക്കൂ....അറിയാം ഗുണങ്ങൾ

Jul 14, 2025 11:19 PM

ശർക്കര ചേർത്തൊരു പാൽ; ഇന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിക്കൂ....അറിയാം ഗുണങ്ങൾ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും...

Read More >>
നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

Jul 13, 2025 01:18 PM

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന്...

Read More >>
Top Stories










//Truevisionall