കൊച്ചി: ( www.truevisionnews.com ) വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിനിടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വയനാട് സ്വദേശി പ്രണവ് പ്രകാശിനെയാണ് ഏലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണവ് ക്രൊയേഷ്യയിലെ നിർമ്മാണ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യാമെന്ന് പറഞ്ഞ് ഒട്ടേറെ ആളുകളിൽ നിന്ന് വലിയ തുക തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിൽ ഏലൂർ പോലീസ് അന്വേഷണത്തിനിടയിലാണ് പ്രതി എംഡിഎംഎയുയായി പിടിയിലാവുന്നത്.
.gif)

അതേസമയം കാഞ്ഞങ്ങാട്ട് എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടി.ബി റോഡിലെ ക്ലാസിക്കൽ ഇൻ്റർനാഷനൽ ഹോട്ടലിന് സമീപത്തുനിന്നാണ് യുവാവ് അറസ്റ്റിലായത്. അജാനൂർ കൊളവയലിലെ എ. ഷംസീർ റഹ്മാനെയാണ് (34) അറസ്റ്റ് ചെയ്തത്.1.040 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പൊലീസ് പിടികൂടി. പ്രതി ഹോട്ടൽ പരിസരത്തെത്തിയതായി അറിഞ്ഞ് പൊലീസ് തന്ത്രപൂർവം കുടുക്കുകയായിരുന്നു.
ഹോസ്ദുർഗ് എസ്.ഐ എം.വി. വിഷ്ണുപ്രസാദ്, എ.എസ്.ഐ ആനന്ദകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി. ശ്രീജേഷ്, എ.വി. രാജേഷ്, സിവിൽ ഓഫിസർ സനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.മറ്റൊരു സംഭത്തിൽ കാറിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോടോംചുള്ളിക്കര കണ്ടത്തിൽ കെ. ആഷിഖ് 29, അമ്പലത്തറ പാറപ്പള്ളി കാട്ടിപ്പാറയിലെ അബ്ദുൽ നാഫി 25 എന്നിവരാണ് അറസ്റ്റിലായത്. ഉദുമ പള്ളത്തുനിന്നുമാണ് കാർ സഹിതം പ്രതികളെ പിടികൂടിയത്. 2.710 ഗ്രാം കഞ്ചാവ് അടങ്ങിയ പുകയിലപ്പൊതിയും 2.4 30 ഗ്രാം എം.ഡി.എം.എയും കാറിൽനിന്ന് പൊലീസ് കണ്ടെത്തി. ആഷിഖ് ആയിരുന്നു
കാർ ഓടിച്ചിരുന്നത്. ബേക്കൽ എസ്.ഐ എം. സവ്യസാചി, പ്രബേഷനറി എസ്.ഐ മനുകൃഷ്ണൻ, സീനിയർ സിവിൽ ഓഫിസർ സജേഷ്, സിവിൽ ഓഫിസർ വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
Police investigating visa fraud case find MDMA from youth Wayanad native arrested
