തൃശൂര്‍: ( www.truevisionnews.com ) പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതി മരിച്ചു. കുട്ടിയെ പുറത്തെടുത്തു രക്ഷിച്ചു. കുന്നംകുളം തെക്കേപുറം പറവളപ്പില്‍ സിനീഷ് ഭാര്യ ബിമിത (32) യാണ് വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
പ്രസവത്തിനായി 15ന് കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ബിമിതക്ക് 16ന് രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതിനിടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പ്രത്യേക സംവിധാനം വഴി ഡോക്ടര്‍ കുട്ടിയെ പുറത്തെടുത്തു.
.gif)

രോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ താലൂക്കാശുപത്രി ഡോക്ടറുടെ ആവശ്യപ്രകാരം യുവതിയെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടറുടെ സഹായത്തോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും സ്ഥിതി കൂടുതല്‍ ഗുരുതരമായ സാഹചര്യത്തില്‍ വീട്ടുകാര്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ബിമിതയെ രക്ഷിക്കാനായില്ല.
യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യ പ്രസവത്തില്‍ അഞ്ച് വയസുള്ള ആണ്‍കുട്ടിയുണ്ട്. രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിയാണ്. ഭര്‍ത്താവ് സിനീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്.
Woman dies of cardiac arrest during childbirth in Thrissur
